Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനി​ല​മേ​ലി​ലെ...

നി​ല​മേ​ലി​ലെ ക്വാറൻറീൻ കേന്ദ്രത്തിൽനിന്ന് ബലമായി പറഞ്ഞുവിട്ട ആൾക്ക് കോവിഡ് 

text_fields
bookmark_border
നി​ല​മേ​ലി​ലെ ക്വാറൻറീൻ കേന്ദ്രത്തിൽനിന്ന് ബലമായി പറഞ്ഞുവിട്ട ആൾക്ക് കോവിഡ് 
cancel

ശാ​സ്താം​കോ​ട്ട: വി​ദേ​ശ​ത്ത്​ നി​ന്നെ​ത്തി​യ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി നി​ല​മേ​ലി​ലെ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധ​പൂ​ർ​വം വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​തി​​​െൻറ പി​റ്റേ​ന്നാ​ണ്‌ രോ​ഗം സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്.

ശാ​സ്താം​കോ​ട്ട ഐ.​സി.​എ​സ് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ 20നാ​ണ്​ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. അ​ന്നു​ത​ന്നെ നി​ല​മേ​ലി​ലെ സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ അ​ദ്ദേ​ഹം ക്വാ​റ​ൻ​റീ​നി​ൽ പ്ര​വേ​ശി​ച്ചു. ഇ​തി​നി​ടെ സ്ര​വം പ​രി​ശോ​ധ​ന​െ​ക്ക​ടു​ത്ത് അ​യ​ച്ചി​രു​ന്നു. 

ഫ​ലം വ​രും​മു​മ്പ് ത​ന്നെ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​​െൻറ ന​ട​ത്തി​പ്പു​കാ​ർ ഇ​ദ്ദേ​ഹ​ത്തെ ശ​നി​യാ​ഴ്ച നി​ർ​ബ​ന്ധി​ച്ച് വീ​ട്ടി​ലേ​ക്ക​യ​ച്ചു. ഫ​ലം വ​ന്നി​ട്ട് പോ​കാ​മെ​ന്ന വി​ദേ​ശ മ​ല​യാ​ളി​യു​ടെ​യും കു​ടും​ബ​ത്തി​​െൻറ​യും ആ​വ​ശ്യ​ത്തോ​ട് നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണി​ച്ച​ത്. വീ​ട്ടി​ലെ​ത്തി​യും ക്വാ​റ​ൻ​റീ​നി​ൽ തു​ട​ർ​ന്ന ഇ​ദ്ദേ​ഹ​ത്തി​​െൻറ  പ​രി​ശോ​ധ​ന​ഫ​ലം അ​റി​യി​ക്കാ​ൻ​പോ​ലും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട്ടാ​ക്കി​യി​ല്ല. ബ​ന്ധു​ക്ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ഫ​ലം അ​റി​യാ​നാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCovid News
News Summary - kerala covid news malayalam updates
Next Story