Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹദിനത്തിൽ...

വിവാഹദിനത്തിൽ രോഗികൾക്ക്​ ഉച്ചഭക്ഷണം വിളമ്പി ഡോക്ടറും വരനും

text_fields
bookmark_border
വിവാഹദിനത്തിൽ രോഗികൾക്ക്​ ഉച്ചഭക്ഷണം വിളമ്പി ഡോക്ടറും വരനും
cancel

അമ്പലപ്പുഴ: വിവാഹദിനത്തിൽ രോഗികൾക്ക്​ ഉച്ചഭക്ഷണം വിളമ്പി യുവഡോക്​ടറും വരനൊപ്പം മാതൃകയായി. ആലപ്പുഴ ജനറൽ ആശ ുപത്രി ആർ.എം.ഒ കൂടിയായ അമ്പലപ്പുഴ കരൂർ കൈരളിയിൽ ഷൗക്കത്തലി-ഷംല ദമ്പതികളുടെ മകൾ ഡോ. ഷാലിമയാണ് വരൻ കോഴിക്കോട് എരഞ ്ഞിപ്പാലം കുളിയാട്ടിൽ (റോയൽ എംപ്രസ്) ഇസ്മത്ത് ഉമ്മറി​​​െൻറയും നൂർജഹാ​​െൻറയും മകൻ നുഅ്​മാൻ കെ. ഇസ്മത്തുമൊന്നി ച്ച് ശനിയാഴ്​ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകിയത്.

നെതർലൻഡ്​സി​ലെ ഷിപ്പിങ് കമ്പനിയിൽ ക്യാപ്റ്റനായ നുഅ്​മാനുമായുള്ള വിവാഹം മാസങ്ങൾക്കുമുമ്പ് നിശ്ചയിച്ചതാണ്​. എന്നാൽ, ലോക്​ഡൗൺ മുൻനിർത്തി വിവാഹം മാറ്റിവെക്കണമെന്ന നിർദേശം പലകോണിൽനിന്ന്​ ഉയർന്നു. എന്നാൽ, ഇരുവീട്ടുകാരും നേര​േത്തയെടുത്ത തീരുമാനത്തിൽ ഉറച്ചുനിന്നതോടെ വരൻ മാതാപിതാക്കൾക്കൊപ്പം ശനിയാഴ്ച രാവിലെ 10ഓടെ വധൂഗൃഹത്തിലെത്തി.

ഷൗക്കത്തലിയും ഭാര്യ ഷംനയും മകൻ ഷെഹൻഷാ കൈരളിയും പഴയങ്ങാടി മുസ്​ലിം ജമാഅത്ത് ഇമാം ഹാരിസ് ബാഖവിയും മാത്രമാണ് വധുവിനൊപ്പം ഇവിടെയുണ്ടായിരുന്നത്. ആരോഗ്യവകുപ്പി​​െൻറ നിർദേശങ്ങൾ കർശനമായി പാലിച്ച് രാവിലെ 11.30ഓടെ ഇരുവരും വിവാഹിതരായി.

ഭക്ഷണം ഒഴിവാക്കിയതിനു​പകരം അത്​​ ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകുകയെന്ന തീരുമാനം എല്ലാവരും സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നു. ഉച്ചക്ക്​ 12ഓടെ മെഡിക്കൽ കോളജിൽ ഷൗക്കത്തലിക്കും മകനുമൊപ്പമെത്തിയ നവദമ്പതികൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weddingkerala muslimcovid 19
News Summary - kerala covid marriage
Next Story