Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ കോവിഡ് മരണം പതിനായിരം പിന്നിട്ടു

text_fields
bookmark_border
കോവിഡ് മരണങ്ങളുടെ പട്ടികയിൽ 10ാം സ്ഥാനത്താണ് കേരളം, അതേസമയം, മരണനിരക്ക് വളരെ കുറവാണെന്നത് ആശ്വാസകരമാണ്
covid death
cancel

കോഴിക്കോട്: ഇന്ന് 221 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 10,157 ആയി. കോവിഡ് വ്യാപന നിരക്ക് കുറയുമ്പോഴും മരണ നിരക്ക് വർധിക്കുന്നതായാണ് കാണുന്നത്. ഇന്നലെ 227ഉം മിനിഞ്ഞാന്ന് 209ഉം മരണങ്ങളാണ് സ്ഥിരീകരിച്ചത്.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നുവെന്നതാണ് ആശ്വാസം നൽകുന്ന കാര്യം. ഇന്ന് 13.2 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്നലെ ഇത് 14.27 ശതമാനവും മിനിഞ്ഞാന്ന് 14.89 ശതമാനവും ആയിരുന്നു. 30 വരെ ഉയർന്ന ശേഷമാണ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നത്.

കോവിഡ് മരണങ്ങളുടെ പട്ടികയിൽ 10ാം സ്ഥാനത്താണ് ഇപ്പോൾ കേരളം. ലക്ഷത്തിലേറെ മരണം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഒന്നാമത്. കർണാടക, തമിഴ്നാട്, ഡൽഹി, യു.പി, പശ്ചിമ ബംഗാൾ, പഞ്ചാബ്. ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നിവയാണ് കേരളത്തേക്കാൾ മരണം റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.

അതേസമയം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കേരളത്തിൽ വളരെ കുറവാണെന്നത് ആശ്വാസകരമാണ്. 0.4 ശതമാനമാണ് കേരളത്തിലെ മരണ നിരക്ക്. 2.6 ശതമാനം മരണനിരക്കുള്ള പഞ്ചാബും രണ്ട് ശതമാനമുള്ള ഉത്തരാഖണ്ഡുമാണ് ഈ പട്ടികയിൽ മുകളിൽ. മഹാരാഷ്ട്രയിൽ 1.7 ശതമാനമാണ് മരണനിരക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala covid death toll crosses 10000
Next Story