സംസ്ഥാനത്ത് 1332 കോവിഡ് മരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ 1332 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 26 പേരുടെ മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. നേരത്തെ മരണപ്പെട്ടവരിൽ കോവിഡ് സംശയിക്കുന്നവരുടെ സാമ്പിൾ പരിശോധന ആലപ്പുഴയിലെ എൻ.ഐ.വിയിൽ നടത്തും.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് ആരോഗ്യമേഖലക്ക് ആശ്വാസം നൽകുന്നുണ്ട്. ഇന്ന് രോഗ ബാധിതരേക്കാൾ രോഗമുക്തി നേടിയവരാണ് കൂടുതൽ.
ഇന്ന് മരണം സ്ഥിരീകരിച്ചവർ
തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59),
പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീവി (68),
പേയാട് സ്വദേശി കൃഷ്ണന്‍കുട്ടി (72),
ചിറയിന്‍കീഴ് സ്വദേശി ബാബു (66),
നാവായിക്കുളം സ്വദേശി അശോകന്‍ (60),
സാരഥി നഗര്‍ സ്വദേശി എ.ആര്‍. സലീം (60),
മണക്കാട് സ്വദേശി അബ്ദുള്‍ റസാഖ് (75),
ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ജയമ്മ (48),
കായംകുളം സ്വദേശി ഭാസ്‌കരന്‍ (84),
ചേര്‍ത്തല സ്വദേശി ഗോപാലകൃഷ്ണന്‍ (77),
അവാലുകുന്ന് സ്വദേശിനി തങ്കമ്മ (83),
ചമ്പക്കുളം സ്വദേശി കൃഷ്ണകുമാര്‍ (58),
പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീന (24),
കോട്ടയം മീനച്ചില്‍ സ്വദേശി കെ.എസ്. നായര്‍ (72),
എറണാകുളം വടക്കേക്കര സ്വദേശി എം.കെ. പപ്പു (87),
വാവക്കാട് സ്വദേശിനി രാജമ്മ (83),
പാലകിഴ സ്വദേശിനി മറിയാമ്മ പത്രോസ് (88),
ചൊവ്വര സ്വദേശിനി കെ.എ. സുബൈദ (65),
ഇടയാര്‍ സ്വദേശിനി കുമാരി (62),
മലപ്പുറം സ്വദേശി അലാവി (75),
എളംകുളം സ്വദേശി ഗോവിന്ദന്‍ (74),
തെയ്യാത്തുംപാടം സ്വദേശിനി മേരി (75),
ഒമച്ചാപുഴ സ്വദേശി മുഹമ്മദ് (60),
ചെറുശോല സ്വദേശിനി സുഹര്‍ബി (45),
വാളാഞ്ചേരി സ്വദേശിനി യശോദ (65),
കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി കെ. ആനന്ദന്‍ (76).