Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാൽ ലക്ഷം കടന്ന്...

കാൽ ലക്ഷം കടന്ന് കോവിഡ്; ഇന്ന് 26,995 പേർക്ക് രോഗം, 28 മരണം

text_fields
bookmark_border
കാൽ ലക്ഷം കടന്ന് കോവിഡ്; ഇന്ന് 26,995 പേർക്ക് രോഗം, 28 മരണം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26,995 പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,35,177 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്. 19.97 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കൂടാതെ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആകുകയും ചെയ്തു.

രോഗം ബാധിച്ചവർ (ജില്ലാ അടിസ്ഥാനത്തിൽ)

എറണാകുളം 4396

കോഴിക്കോട് 3372

തൃശൂര്‍ 2781

മലപ്പുറം 2776

കോട്ടയം 2485

തിരുവനന്തപുരം 2283

കണ്ണൂര്‍ 1747

പാലക്കാട് 1518

പത്തനംതിട്ട 1246

ആലപ്പുഴ 1157

കൊല്ലം 988

ഇടുക്കി 931

കാസര്‍ഗോഡ് 701

വയനാട് 614.

രോഗമുക്തരായവർ

തിരുവനന്തപുരം 490

കൊല്ലം 416

പത്തനംതിട്ട 182

ആലപ്പുഴ 494

കോട്ടയം 540

ഇടുക്കി 129

എറണാകുളം 541

തൃശൂര്‍ 579

പാലക്കാട് 266

മലപ്പുറം 378

കോഴിക്കോട് 1298

വയനാട് 83

കണ്ണൂര്‍ 390

കാസര്‍ഗോഡ് 584.

275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4321, കോഴിക്കോട് 3253, തൃശൂര്‍ 2760, മലപ്പുറം 2675, കോട്ടയം 2306, തിരുവനന്തപുരം 1916, കണ്ണൂര്‍ 1556, പാലക്കാട് 653, പത്തനംതിട്ട 1203, ആലപ്പുഴ 1147, കൊല്ലം 976, ഇടുക്കി 888, കാസര്‍ഗോഡ് 668, വയനാട് 599 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

ഇന്ന് 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 14, കണ്ണൂര്‍ 12, തിരുവനന്തപുരം 11, തൃശൂര്‍, വയനാട് 7 വീതം, കൊല്ലം 5, കാസര്‍ഗോഡ് 4, പാലക്കാട്, കോഴിക്കോട് 3 വീതം, എറണാകുളം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ജനിതക വകഭേദം വന്ന വൈറസ് 11 പേരിൽ

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ചികിത്സയിൽ 1,56,226 പേർ

ഇതോടെ 1,56,226 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,209 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,39,418 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലും 15,791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3161 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 520 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്. 11,60,472 പേർ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Show Full Article
TAGS:Covid 19 Covid Kerala 
News Summary - kerala covid daily updates 22 april 2021
Next Story