Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1054 കോവിഡ് രോഗികൾകൂടി; 11 മരണം

text_fields
bookmark_border
Covid Kerala
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 113 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കണ്ണൂര്‍ 3, തൃശൂര്‍ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4407 ആയി.

യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (3), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 103 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 89 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധ (ജില്ല തിരിച്ച്)

തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68, പാലക്കാട് 50, പത്തനംതിട്ട 42, കാസര്‍ഗോഡ് 29, ഇടുക്കി 25, വയനാട് 20.

സമ്പർക്കപ്പകർച്ച

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം 78, മലപ്പുറം 120, എറണാകുളം 112, കോഴിക്കോട് 112, കൊല്ലം 113, കണ്ണൂര്‍ 49, ആലപ്പുഴ 68, തൃശൂര്‍ 66, കോട്ടയം 59, പാലക്കാട് 24, പത്തനംതിട്ട 36, കാസര്‍ഗോഡ് 24, ഇടുക്കി 22, വയനാട് 20.

രോഗം ഭേദമായർ

പരിശോധന ഫലം നെഗറ്റീവായത്: തിരുവനന്തപുരം 121, കൊല്ലം 667, പത്തനംതിട്ട 182, ആലപ്പുഴ 272, കോട്ടയം 334, ഇടുക്കി 45, എറണാകുളം 632, തൃശൂര്‍ 225, പാലക്കാട് 83, മലപ്പുറം 171, കോഴിക്കോട് 334, വയനാട് 118, കണ്ണൂര്‍ 167, കാസര്‍ഗോഡ് 112.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,410 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,23,29,604 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ചികിത്സയിൽ 27,057 പേർ

27,057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,60,560 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,461 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,39,309 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4152 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 449 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 352 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story