തിരുവനന്തപുരം: തിങ്കളാഴ്ച 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 167 പേർക്ക് രോഗം ഭേദമായി. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്തുനിന്ന് വന്നവരും 65 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്. ചികിത്സയിലിരുന്ന രണ്ടു പേർ മരണത്തിന് കീഴടങ്ങി -മുഖ്യമന്ത്രി അറിയിച്ചു.
മഞ്ചേരി മെഡിക്കൽ കോളേജിൽ 82കാരനായ മുഹമ്മദും, എറണാകുളം മെഡിക്കൽ കോളേജിൽ 66കാരനായ യൂസുഫ് സൈഫുദ്ദീനുമാണ് മരിച്ചത്.
മരിച്ച മുഹമ്മദ് സൗദി സന്ദർശനം കഴിഞ്ഞ് വന്നതാണ്. അർബുദത്തിന് ചികിത്സയിലായിരുന്നു. യൂസുഫിന് വിവിധ രോഗങ്ങൾ അലട്ടിയിരുന്നു. എറണാകുളം മാർക്കറ്റിൽ ഷോപ്കീപ്പറായിരുന്നു.
10 പുതിയ ഹോട്സ്പോട്ടുകൾ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് 10 സ്ഥലങ്ങൾ കൂടി ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ആറ് പ്രദേശങ്ങളെ ഹോട്സ്പോട്ടിൽനിന്ന് ഒഴിവാക്കി. ഇതോടെ ആകെ ഹോട്സ്പോട്ടുകളുടെ എണ്ണം 157 ആയി ഉയർന്നു. എറണാകുളം ജില്ലയിലെ പള്ളിപ്പുറം (കണ്ടെയ്ന്‍മെൻറ് സോണ്‍ വാര്‍ഡ് 21, 22, മുനമ്പം ഫിഷിങ് ഹാര്‍ബര്‍), എറണാകുളം കീഴ്മാട് (5), ഇടത്തല (4, 13), കാസർകോട് ജില്ലയിലെ മീഞ്ച (2, 10, 13), പൈവളികെ (15), ആലപ്പുഴ ജില്ലയിലെ വെണ്‍മണി (8), കരുവാറ്റ (4), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുനിസിപ്പാലിറ്റി (7, 8, 10, 11, 15, 17, 19 ,25, 26), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ (3), കോട്ടയം ജില്ലയിലെ എരുമേലി (12) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകള്‍.
ആലപ്പുഴ ജില്ലയിലെ അരൂര്‍ (കണ്ടെയ്ന്‍മെൻറ് സോണ്‍ വാര്‍ഡ് 1), ചെന്നിത്തല (14), പുന്നപ്ര സൗത്ത് (2), കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ (3, 9), തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുനിസിപ്പാലിറ്റി (16, 19, 21, 30, 31, 35, 36), പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി (27) എന്നിവയെയാണ് ഒഴിവാക്കിയത്.
ഇന്ന് രോഗം ബാധിച്ചവർ (ജില്ലകളിൽ)
മലപ്പുറം 35
പത്തനംതിട്ട 26
എറണാകുളം 25
കോഴിക്കോട് 15
ആലപ്പുഴ 15
തൃശൂർ 14
കൊല്ലം 11
കണ്ണൂർ 11
പാലക്കാട് 8
വയനാട് 8
തിരുവനന്തപുരം 7
കോട്ടയം 6
ഇടുക്കി 6
കാസർകോട് 6
ഇന്ന് രോഗം ഭേദമായവർ (ജില്ലകളിൽ)
പാലക്കാട് 33
പത്തനംതിട്ട 27
എറണാകുളം 16
തൃശൂർ 16
മലപ്പുറം 13
കാസർകോട് 12
കോട്ടയം 11
കൊല്ലം 10
കണ്ണൂർ 10
തിരുവനന്തപുരം 7
ആലപ്പുഴ 7
കോഴിക്കോട് 5
2252 പേർ ചികിത്സയിൽ
സംസ്ഥാനത്ത് ഇതുവരെ 5622 പേർക്ക് കോവിഡ് ബാധിച്ചു. 2252 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,83,291 പേർ നിരീക്ഷണത്തിലുണ്ട്.
പൊന്നാനിയിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു
ഒരാഴ്ചയായി പൊന്നാനിയിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചു. തിങ്കൾ രാത്രി 12 ഓടെ പൊന്നാനിയിലെ ട്രിപ്പിൾ ലോക്ഡൗൺ അവസാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.