Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

3742 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 47,927 സാമ്പിളുകൾ

text_fields
bookmark_border
  • 16 മരണംകൂടി
  • 5959 പേർ രോഗമുക്തരായി
3742 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 47,927 സാമ്പിളുകൾ
cancel

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 264 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മലപ്പുറം 476, എറണാകുളം 396, കോഴിക്കോട് 391, തിരുവനന്തപുരം 276, കോട്ടയം 337, കൊല്ലം 324, ആലപ്പുഴ 313, തൃശൂര്‍ 278, പത്തനംതിട്ട 213, കണ്ണൂര്‍ 112, ഇടുക്കി 119, പാലക്കാട് 50, വയനാട് 63, കാസര്‍ഗോഡ് 31 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 5, തൃശൂര്‍, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, എറണാകുളം 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,01,44,253 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ആകെ മരണം 3883 ആയി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3883 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,14,095 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻറീനിലും 10,664 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1264 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയിൽ 65,414 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 248, കൊല്ലം 891, പത്തനംതിട്ട 443, ആലപ്പുഴ 467, കോട്ടയം 461, ഇടുക്കി 545, എറണാകുളം 627, തൃശൂര്‍ 483, പാലക്കാട് 192, മലപ്പുറം 728, കോഴിക്കോട് 410, വയനാട് 181, കണ്ണൂര്‍ 201, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,414 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,02,627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ആകെ ഹോട്ട്സ്‌പോട്ടുകൾ 452

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story