Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ ഇന്ന്​...

സംസ്​ഥാനത്ത്​ ഇന്ന്​ 506 പേർക്ക്​ കോവിഡ്, സമ്പർക്കം 375; ഫലങ്ങൾ ഉച്ചവരെയുള്ളത്​

text_fields
bookmark_border
സംസ്​ഥാനത്ത്​ ഇന്ന്​ 506 പേർക്ക്​ കോവിഡ്, സമ്പർക്കം 375; ഫലങ്ങൾ ഉച്ചവരെയുള്ളത്​
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വ്യാഴാഴ്​ച 506 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 375 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. രോഗം സ്​ഥിരീകരിച്ചവരിൽ 31 പേർ വിദേശത്തു നിന്നും 40 പേർ ഇതരസംസ്​ഥാനങ്ങളിൽ നിന്നും വന്നവരാണ്​. 794 രോഗമുക്​തരായി​. 

ഉറവിടം അറിയാത്ത​ 29 കേസുകൾ ഇന്ന്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 37 ​ആരോഗ്യ പ്രവർത്തകർക്ക്​ ഇന്ന്​ രോഗം സ്​ഥിരീകരിച്ചു​. കഴിഞ്ഞ 24 മണിക്കൂറിൽ 21,533 സാംമ്പിളുകൾ പരിശോധിച്ചു. 

ഐ.സി.എം.ആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നതിനാൽ ഉച്ചവരെയുള്ള ഫലമാണ് പുറത്തുവിടുന്നതെന്നും ബാക്കിയുള്ളത് പിന്നീട് വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

വ്യാഴാഴ്​ച രണ്ടു മരണമാണ്​ ഉണ്ടായത്​. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം- 70
കൊല്ലം- 22
ആലപ്പുഴ-55
പത്തനംതിട്ട-55
കോട്ടയം- 29
ഇടുക്കി -6
എറണാകുളം- 34
തൃശൂർ- 83
പാലക്കാട്​- 4
മലപ്പുറം-32
കോഴിക്കോട്-​ 42
കണ്ണൂർ- 39
വയനാട്​-3
കാസർകോട്​-28

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 220
കാസര്‍കോട് 4
പത്തനംതിട്ട 81
കൊല്ലം 83
എറണാകുളം 69
കോഴിക്കോട് 57
മലപ്പുറം 12
കോട്ടയം 49
ഇടുക്കി 31
കണ്ണൂര്‍ 47
ആലപ്പുഴ 20
പാലക്കാട് 36
തൃശൂര്‍ 68
വയനാട് 17
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid In Kerala
News Summary - Kerala Covid cases on Thursday
Next Story