സംസ്ഥാനത്ത് 82 പേർക്ക് കൂടി കോവിഡ്; 24 പേർക്ക് രോഗമുക്തി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 24 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം 14, കോട്ടയം 8, മലപ്പുറം 11, ഇടുക്കി 9, ആലപ്പുഴ 7, കോഴിക്കോട് 7, കണ്ണൂർ 2, പാലക്കാട് 5, എറണാകുളം 5, കാസർകോട് 3, തൃശൂർ 4, കൊല്ലം 5, പത്തനംതിട്ട 2 എന്നിങ്ങനെയാണ് പുതിയരോഗികളുടെ എണ്ണം.
രോഗം ബാധിച്ചതിൽ 53 പേർ വിദേശത്തുനിന്നും 19 പേർ അന്യസംസ്ഥാനത്തുനിന്നും വന്നവരുമാണ്. അഞ്ച് ആരോഗ്യപ്രവർത്തകർക്കും അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഒരാൾക്ക് എങ്ങിനെ വൈറസ് പകർന്നുവെന്ന് വ്യക്തമായിട്ടില്ല.
തിരുവനന്തപുരം 6, കോഴിക്കോട് 5, കാസർകോട് 4, കോട്ടയം 3, കൊല്ലം 2, കണ്ണൂർ 2, തൃശൂർ 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്ന് 4004 സാമ്പിൾ പരിശോധിച്ചു. 832പേരാണ് ഇപ്പോൾ ഇപ്പോൾ ചികിത്സയിലുള്ളത്. 16034 പേർ നിരീക്ഷണത്തിലുണ്ട്. 1440 പേർ ആശുപത്രിയിലും ബാക്കിയുള്ള 1,58,861പേര് ക്വാറൻറീനിലുമാണ്. 128 ഹോട്സ്േപാട്ടുകളാണ് നിലവിലുള്ളത്. ഇന്ന് 241 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
