Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീ​ടു​ക​ളി​ൽ...

വീ​ടു​ക​ളി​ൽ പൊ​ലീ​സെ​ത്തും; ഹോം ക്വാറൻറീൻ കർശനമാക്കുന്നു

text_fields
bookmark_border
വീ​ടു​ക​ളി​ൽ പൊ​ലീ​സെ​ത്തും; ഹോം ക്വാറൻറീൻ കർശനമാക്കുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്പ​ർ​ക്ക​പ്പ​ക​ർ​ച്ച ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ഹോം ​ക്വാ​റ​ൻ​റീ​ൻ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്നു. വീ​ടു​ക​ളി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, വീ​ട്ടി​​ലെ മ​റ്റു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​വ​രു​ന്ന​വ​രി​ൽ രോ​ഗ​വാ​ഹ​ക​രു​മു​ണ്ട്. ക​ർ​ശ​ന​മാ​യ ക്വാ​റ​ൻ​റീ​ൻ മാ​ത്ര​മാ​ണ്​ പ്ര​തി​വി​ധി. പ്രാ​േ​ദ​ശി​ക​ത​ല​ത്തി​ൽ സേ​വ​ന സ​ന്ന​ദ്ധ​രാ​യ ഡോ​ക്​​ട​ർ​മാ​രു​ടെ പ​ട്ടി​ക ഡി.​എം.​ഒ ത​യാ​റാ​ക്കി ത​​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

വീ​ടു​ക​ളി​ൽ പൊ​ലീ​സെ​ത്തും 
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ ​െപാ​ലീ​സ്​ സ​ന്ദ​ർ​ശി​ക്കും. ര​ക്ഷ​ക്കു​വേ​ണ്ടി​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്തു​ന്ന​തി​നാ​ണി​ത്. വാ​ർ​ഡ്​​ത​ല സ​മി​തി​ക്ക്​ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ വ​ള​ൻ​റി​യ​മാ​ർ ഉ​ണ്ടാ​ക​ണം. ചി​ല​യി​ട​ങ്ങ​ളി​ൽ സ​മി​തി​ക​ൾ ഉ​ദ്ദേ​ശി​ച്ച രൂ​പ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.
പ​ഞ്ചാ​യ​ത്ത്​ സ​മി​തി​ക​ൾ ഇ​ട​പെ​ട്ട്​ ഇ​വ​രെ സ​ജീ​വ​മാ​ക്ക​ണം. പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ളു​ടെ പ്ര​വ‍ർ​ത്ത​നം ജി​ല്ല​ത​ല സ​മി​തി​ക​ൾ പ​രി​ശോ​ധി​ക്ക​ണം.  

മാ​സ്​​ക്​ ധ​രി​പ്പി​ക്കാ​ൻ കു​ട്ടി​​പ്പൊ​ലീ​സും 
മാ​സ്ക് ധ​രി​ക്ക​ലി​നു​ള്ള ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ സ്​​റ്റു​ഡ​റ്റ്​ പൊ​ലീ​സ്​ കാ​ഡ​റ്റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​മ്പ​യി​ൽ ആ​രം​ഭി​ക്കും. ഐ.​ജി​മാ​രാ​യ എ​സ്. ശ്രീ​ജി​ത്തും പി. ​വി​ജ​യ​നും സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newscovid 19
News Summary - kerala covid 19 updates malayalam news
Next Story