Begin typing your search above and press return to search.
exit_to_app
exit_to_app
സംസ്​ഥാനത്ത്​ 1078 പേർക്ക്​ ​കൂടി കോവിഡ്; സമ്പർക്കം 798
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ 1078...

സംസ്​ഥാനത്ത്​ 1078 പേർക്ക്​ ​കൂടി കോവിഡ്; സമ്പർക്കം 798

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 1078 പേർക്ക്​ ​കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. അഞ്ചുമരണവും റിപ്പോർട്ട്​ ചെയ്​തു. 16110 പേർക്കാണ്​ ഇതുവരെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. 798 പേർക്ക്​ സമ്പർക്കം മൂലം രോഗം സ്​ഥിരീകരിച്ചു. ഇതിൽ 65 പേരുടെ ഉറവിടം അറിയില്ലെന്നും മു​ഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വിദേശത്തുനിന്നെത്തിയ 104 പേർക്കും മറ്റുസംസ്​ഥാനങ്ങളിൽനിന്നെത്തിയ 115 പേർക്കും രോഗം സ്​ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ്​ 1000ത്തിൽ അധികംപേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. 432 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂർ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട്​ 67, ഇടുക്കി 63, കണ്ണൂർ 5, പാലക്കാട്​ 51, കാസർ കോട്​ 47, പത്തനംതിട്ട 27, വയനാട്​ 10 എന്നിങ്ങനെയാണ്​ ജില്ല തിരിച്ചുള്ള രോഗബാധിതരുടെ കണക്കുകൾ.

തിരു​വനന്തപുരം 60, കൊല്ലം 31, ആലപ്പുഴ 39, കോട്ടയം 25, ഇടുക്കി 22, എറണാകുളം 95, തൃ​ശുർ 21, പാലക്കാട്​ 45, മലപ്പുറം 30, കോഴി​​േക്കാട്​ 16, വയനാട്​ അഞ്ച്​, കണ്ണൂർ ഏഴ്,​ കാസർകോട്​ 36 എന്നിങ്ങനെയാണ്​ നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

കഴിഞ്ഞ 24 മണിക്കൂറി​നിടെ 22,433 സാമ്പിളുകൾ പരിശോധിച്ചു. 1,58,117 പേരാണ്​ നിരീക്ഷണത്തിലുള്ളത്​. 9354 പേർ ആശുപത്രികളിലാണ്​. 1070 ​േ​പരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ 9458 ​േപർ നിലവിൽ ചികിത്സയിലുണ്ട്​. ഇതുവരെ ആകെ 3,28940 സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു. 9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്​. മുൻഗണന ഗ്രൂപ്പുകളിൽനിന്ന്​ 1,07,066 സാമ്പിളുകൾ ശേഖരിച്ചു. സംസ്​ഥാനത്തെ ഹോട്ട്​സ്​പോട്ടുകളുടെ എണ്ണം 428 ആയതായും മുഖ്യമ​ന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത്​ സ്​ഥിതി ഗുരുതരം

തിരുവനന്തപുരം ജില്ലയിൽ കോവിഡ്​ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇന്ന്​ സ്​ഥിരീകരിച്ച 222 പേരിൽ 100 പേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഉറവിടം അറിയാത്ത 16 പേരും ഇതിൽ ഉൾപ്പെടുന്നു. ജില്ലയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെയും ആയുഷ്​ വകുപ്പിൽനിന്ന്​ ജീവനക്കാരെയും നിയമിക്കും. നഗരസഭ കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും എം.എൽ.എമാർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോകുകയും ചെയ്​തു. കഴിഞ്ഞ ദിവസം ചാല മാർക്കറ്റിലെ തൊഴിലാളികൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ മാർക്കറ്റുകൾ കേന്ദ്രീകരിച്ച്​ കൂടുതൽ പരിശോധന നടത്തും.

കൊല്ലത്ത്​ 106 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതിൽ പുറത്തുനിന്ന്​ വന്നത്​ രണ്ടുപേർ മാത്രമാണ്​. 94 പേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗം ലഭിച്ചത്​. ഉറവിടം അറിയാത്തത്​ ഒമ്പതുകേസുകളാണ്​. കിഴക്കൻ മേഖല, തൊഴിലാളികൾ തിങ്ങിപാർക്കുന്ന ഇടങ്ങൾ എന്നിവയിൽ ക്ലസ്​റ്റർ രൂപീകരിച്ച്​ പരിശോധന നടത്തും.

ചങ്ങനാശേരി മാർക്കറ്റിൽ വ്യാപാരികളായ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ നാലുപേർക്ക്​ കഴിഞ്ഞദിവസം നടത്തിയ റാപ്പിഡ്​ ടെസ്​റ്റിൽ പോസിറ്റീവായിരുന്നു. ഇതേതുടർന്ന്​ തിരുവല്ല നഗരസഭ പരിധി കണ്ടെയ്​ൻമ​െൻറ്​ സോണായി പ്രഖ്യാപിച്ചു.

ആലപ്പുഴയിൽ സമ്പർക്ക ബാധിതർ കൂടുന്നു

ആലപ്പുഴയിൽ 82 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതിൽ 40 സമ്പർക്കം മൂലമാണ്​. വണ്ടാനം ഗവ. ടി.ഡി കോളജിൽ ചികിത്സയിലായിരുന്ന രോഗിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ മെഡിക്കൽ കോളജിലെ ഒമ്പത്​ ഡോക്​ടർമാർക്കും മറ്റു 15 ജീവനക്കാരും ക്വാറൻറീനിൽ പ്രവേശിച്ചു. ചേർത്തല താലൂക്കിലെ തീരപ്രദേശത്ത്​ വ്യാപകമായി ആൻറിജൻ ടെസ്​റ്റ്​ നടത്തിവരുന്നു. ഇതിൽ നെഗറ്റീവായ 65 വയസിന്​ മുകളിലുള്ളവരെ മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചു. ഇവർക്ക്​ റിവേഴ്​സ്​ ക്വാറൻറീൻ ഒരുക്കാനായി ചേർത്തല എസ്​.എൻ കോളജും സ​െൻറ്​ മൈക്കിൾസ്​ കോളജും സജീകരിക്കും. ജില്ലയിൽ മൈക്രോഫിനാൻസ്​, ചിട്ടികമ്പനികൾ, ധനകാര്യ സ്​ഥാപനങ്ങൾ തുടങ്ങിയവയുടെ പണപിരിവ്​ വിലക്കി. കടൽ തീര പ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണത്തിനുമുള്ള നിരോധനം ജൂലൈ 29 രാത്രി 12 മണിവരെ നീട്ടി.

കോട്ടയം ജില്ലയിൽ പാറത്തോട്​ ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി, തിരുവാർപ്പ്​, കുമരകം മാർക്കറ്റുകളിലും ആൻറിജൻ പരിശോധന നടന്നുവരുന്നു.

കീഴ്​മാട്​ സമ്പൂർണ ലോക്​ഡൗൺ

എറണാകുളം ജില്ലയിൽ 100 ​േപർക്ക്​ രോഗം സ്​ഥിരീകരിച്ചതിൽ 94 പേർക്കും സമ്പർക്കം വഴിയാണ്​. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്​മാട്​ ക്ലസ്​റ്ററിൽ സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്തി. മൂന്ന്​ കോൺവ​െൻറുകളിൽ രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ ആശ്രമങ്ങൾ, മഠങ്ങൾ, പ്രായമായവരെ താമസിപ്പിക്കുന്ന ഇടങ്ങൾ എന്നിവയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. മഠങ്ങളിലും ആശ്രമങ്ങളിലും പ്രായമായവരെ സന്ദർശിക്കാൻ എത്തുന്നവ​ർ രോഗബാധിതരാണെങ്കിൽ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും. കീഴ്​മാട്​, അയ്യമ്പള്ളി, തൃക്കാക്കര കോൺവ​െൻറുകളിൽ കോവിഡ്​ പരിശോധന നടത്തി. തീരമേഖലയായ ചെല്ലാനം ക്ലസ്​റ്ററിനോട്​ ചേർന്നുകിടക്കുന്ന മട്ടാ​േഞ്ചരി, ഫോർട്ടുകൊച്ചി എന്നീ കോർപറേഷൻ ഡിവിഷനുകളിൽ രോഗവ്യാപന സാധ്യത കാണുന്നു. ഇവ കണ്ടെയ്​ൻമ​െൻറ്​ സോണുകളായി പ്രഖ്യാപിച്ചിരുന്നു.

Show Full Article
TAGS:Covid 19 Corona Virus Kerala 
News Summary - Kerala Reports 1078 New Covid 19 Cases
Next Story