Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ ഇന്ന്​...

സംസ്​ഥാനത്ത്​ ഇന്ന്​ 84 ​േപർക്ക്​ കോവിഡ്​; തെലങ്കാന സ്വദേശി മരിച്ചു

text_fields
bookmark_border
സംസ്​ഥാനത്ത്​ ഇന്ന്​ 84 ​േപർക്ക്​ കോവിഡ്​; തെലങ്കാന സ്വദേശി മരിച്ചു
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ആദ്യമായി 80ൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. വ്യാഴാഴ്​ച 84 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. കേരളത്തിൽ ആദ്യമായാണ്​ ഒറ്റ ദിവസം ഇത്രയും അധികം പേർക്ക്​ രോഗബാധ റിപ്പോർട്ട്​ ചെയ്യുന്നത്​​. മൂന്നുപേർ രോഗമുക്തി നേടി. 

കാസർകോട്​ 18, കണ്ണൂർ 10, കോഴിക്കോട്​ ആറ്​, മലപ്പുറം എട്ട്​, തൃ​ശൂർ ഏഴ്​, പാലക്കാട്​ 16, കോട്ടയം മൂന്ന്​, പത്തനംതിട്ട ആറ്​, തിരുവനന്തപുരം ഏഴ്, കൊല്ലം,​ ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ്​ വ്യാഴാഴ്​ച കോവിഡ്​​ സ്​ഥിരീകരിച്ചത്​. അതേസമയം ഇന്ന്​​ ഒരാൾ കേരളത്തിൽ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു. തെലങ്കാന സ്വദേശി അഞ്ജയ്​ ആണ്​ മരിച്ചത്​. 

അഞ്ചുപേരൊഴികെ ബാക്കിയെല്ലാവരും കേരളത്തിന്​ പുറത്തുനിന്ന്​ വന്നവരാണ്​. 31 പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്​ഥാനങ്ങളിൽനിന്നുമാണ്​ കേരളത്തിലെത്തിയത്. 

പോസിറ്റീവായവരിൽ 31 പേർ മഹാരാഷ്​ട്രയിൽനിന്ന്​ വന്നവരാണ്​. ഒമ്പതുപേർ തമിഴ്​നാട്ടിൽനിന്നും കർണാടക മൂന്ന്​, ഗുജറാത്ത്​, ഡൽഹി രണ്ടു വീതവും ആന്ധ്രയിൽ ഒന്നുമാണ്​ പുറത്തുനിന്ന്​ വന്നവർ. സമ്പർക്കത്തിലൂടെ അഞ്ചുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 

മലപ്പുറം, കോഴി​േക്കാട്​, കണ്ണൂർ ഒന്നുവീതം പരിശോധന ഫലം നെഗറ്റീവായി. ഇതുവരെ 1088 പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ 526 പേർ ഇപ്പോൾ ചികിത്സയിലയാണ്​. 1,15297 പേരാണ്​ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്​. 114305 പേർ വീടുകളിലും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലുമാണ്​. 992 പേർ ആശുപത്രികളിലാണ്​. 210 പേരെ ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

ഇതുവരെ 60,685 സാമ്പിളുകളാണ്​ പരിശോധനക്ക്​ അയച്ചത്​. 58460 എണ്ണം രോഗബാധയില്ലെന്ന്​ ഉറപ്പാക്കി. സ​​െൻറിനൽ സർവൈലൻസി​​​​​െൻറ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 9937 സാമ്പിളുകളാണ്​ ശേഖരിച്ചത്​. ഇതിൽ 9217 എണ്ണം നെഗറ്റീവായി.

പുതിയ ആറ്​ ​ഹോട്ട്​സ്​പോട്ടുകൾ

ആകെ 82 ഹോട്ട്​സ്​പോട്ടുകളാണ്​ സംസ്​ഥാനത്ത്​ ഇപ്പോഴുള്ളത്​. വ്യാഴാഴ്​ച​ പുതുതായി ആറ്​ ഹോട്ട്​സ്​പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കാസർകോട്​ മൂന്ന്​ പ്രദേശങ്ങൾ, പാലക്കാട്​ രണ്ടു പഞ്ചായത്തുകൾ, ​കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവയാണ്​ പുതുതായി ഹോട്ട്​സ്​പോട്ടിൽ ഉൾപ്പെടുത്തിയത്​. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്​ പാലക്കാട്​ ജില്ലയിലാണ്​. 105 പേരാണ്​ ഇവിടെ ചികിത്സയിലുള്ളത്. കണ്ണൂരിൽ 93 പേരും കാസർകോട്​ 63 പേരും മലപ്പുറത്ത്​ 52 പേരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കോവിഡ്​ വോളൻറിയർ സേനക്ക്​ ഓൺലൈൻ പരിശീലനം

കോവിഡ് മഹാമാരിക്കെതിരെ ജനങ്ങളാകെ ഒത്തുചേർന്നാണു പൊരുതുന്നത്. വൊളൻറിയർ സേനയിലെ അംഗങ്ങൾ സജീവമായി പങ്കാളികളാണ്. ജനങ്ങൾക്ക് അവശ്യം മരുന്നുകൾ എത്തിക്കുക, ക്വാറൻറീനിൽ ഉള്ളവരെ നിരീക്ഷിക്കുക, പൊലീസിനൊപ്പം പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇവർ സജീവമാണ്. 100 പേർക്കു ഒരു വൊളൻറിയർ എന്ന നിലയിൽ 3.40 ലക്ഷം സന്നദ്ധ സേനയാണ് ലക്ഷ്യമിട്ടത്. മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദുരന്ത മേഖലകളിൽ പൊലീസിനോടും ഫയർഫോഴ്സിനോടും ചേർന്നു ഇവർ പ്രവർത്തിക്കും. ഇവർക്ക് മികച്ച പരിശീലനം നൽകും. ജൂണിൽ 20,000 പേർക്കും ജൂലൈയിൽ 80,000 പേർക്കും ഒാഗസ്റ്റിൽ ഒരു ലക്ഷം പേർക്കും പരിശീലനം നൽകും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈൻ ആയിട്ടാകും പരിശീലനം. ഞായറാഴ്ച ശുചീകരണത്തിൽ മറ്റുള്ളവരോടൊപ്പം ഈ സേനയും ഉണ്ടാകും. പ്രളയത്തിലും മറ്റും ജനങ്ങളെ രക്ഷിക്കാനും സഹായം എത്തിക്കാനും യുവജനങ്ങൾ നടത്തിയ സേവനം ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിൻെറ വെളിച്ചത്തിലാണ് സേന രൂപീകരിച്ചത്. സേവന തൽപരതയോടെ ഇതിൽ ചേർന്നു പ്രവർത്തിക്കുന്ന ഏവരെയും സർക്കാരിനു വേണ്ടി അഭിവാദ്യം ചെയ്യുന്നുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാകുമോ എന്ന് സർക്കാർ പരിശോധിക്കും.

സ്​കൂൾ ഫീസ്​ ഉയർത്തരുത്​

ചില സ്വകാര്യ സ്കൂളുകൾ ഫീസ് കുത്തനെ കൂട്ടിയെന്നു പരാതിയുണ്ട്. വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതി​​​​െൻറ രസീതുമായി വന്നാലേ അടുത്ത വർഷത്തെ പുസ്തകങ്ങൾ നൽകൂ എന്നും ചിലർ പറയുന്നുണ്ട്. ഇതു ദുർഘട ഘട്ടമായതിനാൽ ഒരു സ്കൂളും ഫീസ് ഉയർത്തരുത്. പുതിയ സാഹചര്യത്തിന് അനുസരിച്ച് പഠനരീതിയിൽ മാറ്റം വരുത്തുക എന്നതാണ് വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെവ്ക്യൂ ആപ്​ വ്യാജനെതിരെ അന്വേഷണം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ച് കേരളത്തിൽ മദ്യവിതരണം പുനരാരംഭിച്ചു. 2.25 ലക്ഷത്തോളം പേരാണ് ബെവ്ക്യൂ ആപ് വഴിയുള്ള സേവനം ആദ്യ ദിവസം ഉപയോഗപ്പെടുത്തിയത്. വെർച്വൽ ക്യൂ സംവിധാനം സങ്കേതിക തടസങ്ങൾ ഒഴിവാക്കി വരും ദിവസം കൂടുതൽ സമഗ്രമായി മുന്നോട്ടു പോകാനാകുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്. ബെവ്ക്യൂ ആപി​​​​െൻറ വ്യാജൻ ഇറങ്ങിയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഗൾഫിൽനിന്ന് വന്നവർ പുറത്തിറങ്ങുന്നതായി ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇതു കർശനമായി തടയും. വ്യാജവാർത്ത ചമയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സൈബർ ഡോമിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹവ്യാപനമില്ല
കേരളത്തി​​​​െൻറ കോവിഡ് പ്രതിരോധം വളരെ ശ്രദ്ധ നേടിയതാണ്. ഐ.സി.എം.ആറി​​​​െൻറ നിർദേശങ്ങൾ പൂർണമായി അനുസരിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിച്ചതാണ്. മറ്റുള്ളവരോട് കേരള മോഡൽ മാതൃകയാക്കണമെന്നും നിർദേശിച്ചു. ആദ്യം ആലപ്പുഴയിലെ വൈറോളജി ലാബ് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 15 സർക്കാർ സ്ഥാപനങ്ങളിലും അഞ്ച്​ സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി. ഇവയെല്ലാം ഐസിഎംആർ അംഗീകരിച്ചതാണ്.

വ്യാപകമായി ആൻറിബോഡി ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. ഐ.സി.എം.ആർ വഴി ലഭിച്ച കിറ്റുകൾക്ക് ഗുണനിലവാരം ഉണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ട എന്ന് ഐ.സി.എം.ആർ തന്നെ നിർദേശിച്ചു. ഇതോടെയാണ് വ്യാപകമായി ആൻറിബോഡി ടെസ്റ്റ് നടത്താൻ കഴിയാതിരുന്നത്. രോഗം പടരുന്നുണ്ടോ എന്നറിയാനാണ് സ​​െൻറിനൽ സർവൈലൻസ് ടെസ്​റ്റ്​. ഇങ്ങനെ നടത്തിയാണ് സമൂഹവ്യാപനം ഉണ്ടായില്ലെന്ന് സർക്കാർ വിലയിരുത്തിയത്. എന്നാൽ നാളെ സമൂഹവ്യാപനം ഉണ്ടാകുകയേയില്ല എന്ന് ഉറപ്പ് പറയനാനാവില്ല. ഇന്നത്തെ നില സമൂഹവ്യാപനം ഇല്ല എന്നതാണ്.

ഈ രോഗം ആർക്കെങ്കിലും ഒളിച്ചുവെക്കാൻ കഴിയില്ല. രോഗബാധിതർ ചികിത്സിച്ചില്ലെങ്കിൽ മരണത്തിനു കാരണമാകും. കേരളത്തില്‍ മരണനിരക്ക് കുറവാണ്. 0.5 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. 2.89 ശതമാനമാണ് ദേശീയ നിരക്ക്. രോഗമുക്തിയിലും കേരളം മുന്നിലാണ്. തെറ്റായ കണക്കുകളും വ്യാജ ആരോപണങ്ങളും ഉയർത്തി കേരളത്തി​​​​െൻറ മുന്നേറ്റത്തെ ഇകഴ്‍ത്തിക്കാട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്. കേരളത്തെ ഇതുവരെ അഭിനന്ദിക്കുക മാത്രമേ കേന്ദ്രം ചെയ്തിട്ടുള്ളൂ എന്ന് ആരോപണം ഉന്നയിക്കുന്നവർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശുചിത്വത്തിൽ പങ്കാളികളാകണം

മേയ് 30, ജൂൺ ആറ്​ തീയതികളിൽ പൊതു ഇടങ്ങളും മേയ് 31, ജൂൺ ഏഴ്​ തീയതികളിൽ വീടും പരിസരവും വൃത്തിയാക്കണം. പരമാവധി ജനങ്ങൾ ഇതിൽ പങ്കാളികളാകണം. ജൂൺ ആദ്യവാരം തന്നെ മൺസൂൺ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വരുന്ന 5 ദിവസവും മഴ ലഭിക്കും. പൊതുവെ മൺസൂണിൽ അധികമായി മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവർ എത്രയും പെട്ടെന്ന് തിരിച്ചുവരികയോ സുരക്ഷിത തീരത്ത് എത്തുകയോ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsKK Shailaja Teachercorona viruscovid 19Pinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kerala Covid 19 Updates -Kerala news
Next Story