Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ 608...

സംസ്​ഥാനത്ത്​ 608 പേർക്ക്​ കൂടി കോവിഡ്​; സമ്പർക്കം 396

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത് 608​ പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു. രോഗികളുടെ എണ്ണം 600 കടക്കുന്നത്​ ഇതാദ്യമായാണ്​​. തിരുവനന്തപുരത്ത്​ മാത്രം 201 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. സമ്പർക്കത്തിൽ രോഗം ബാധിച്ച 26 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്​ഥാനത്ത്​ ഒരു മരണം കൂടി റിപ്പോർട്ട്​ ​െചയ്​തു.

സമ്പർക്കം വഴി 396 പേർക്കും വിദേശത്തുനിന്നെത്തിയ 130 പേർക്കും, മറ്റു സംസ്​ഥാനങ്ങളിൽ നിന്നെത്തിയ 68 പേർക്കും, ആരോഗ്യപ്രവർത്തകർ എട്ടുപേർക്കും രോഗം സ്​ഥിരീകരിച്ചു. ബി.എസ്​.എഫ്​ ഒന്ന്​, ഐ.ടി.ബി.പി രണ്ട്​, സി.ഐ.എസ്​.എഫ്​ രണ്ട്​ എന്നിവർക്കും രോഗം സ്​ഥിരീകരിച്ചു. 

കാസർകോട്​ 44, കണ്ണൂർ 12, കോഴിക്കോട്​ 58, വയനാട്​ 12, മലപ്പുറം 58, തൃശൂർ 42, എറണാകുളം 70, പാലക്കാട്​ 26, കോട്ടയം25, ഇടുക്കി, ആലപ്പുഴ 34, പത്തനംതിട്ട മൂന്ന്​, കൊല്ലം 23 എന്നിങ്ങനെയാണ്​ ജില്ല തിരിച്ചുള്ള കണക്കുകൾ. 181 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. 

കാസർകോട്​ 5, കണ്ണൂർ 49, കോഴിക്കോട്​ 21, മലപ്പുറം 9, തൃശൂർ ഒമ്പത്​, പാലക്കാട്​ 49, കോട്ടയം അഞ്ച്​, ആലപ്പുഴ 17, പത്തനംതിട്ട , കൊല്ലം രണ്ട്​, തിരുവനന്തപുരം 15 പേരും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനകം 14,227 സാമ്പിളുകൾ പരിശോധിച്ചു. 1,80,594 പേർ നിരീക്ഷണത്തിലുണ്ട്​. 4376 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്​. 720 ​പേരെ ചൊവ്വാഴ്​ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

8930 പേർക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചു.  4454 പേർ നിലവിൽ ചികിത്സയിലുണ്ട്​. ആകെ 2,52302 സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു. 7754 സാമ്പിളുകളുടെ  പരി​േശാധന ഫലം വരാനുണ്ട്​. സ​​​​െൻറിനൽ സർവലൈൻസി​​​​​െൻറ ഭാഗമായി ആരോഗ്യപ്രവർത്തകർ അന്തർ സംസ്​ഥാന തൊഴിലാളികൾ തുടങ്ങിയ മുൻഗണന ഗ്രൂപ്പുകളിൽ നിന്ന്​ 79,723 സാമ്പിളുകൾ ശേഖരിച്ചതിൽ 75,338 ​സാമ്പിളുകൾ നെഗറ്റീവായി. സംസ്​ഥാനത്തെ ഹോട്ട്​സ്​പോട്ടുകളുടെ എണ്ണം 227 ആയി ഉയർന്നു. 

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ​െഎ.എ.എസ്​ ഉദ്യോഗസ്​ഥരെ നിയമിച്ചു. തിരുവനന്തപുരം ​-കെ. ഇമ്പാശേഖർ, കൊല്ലം എസ്​. ചിത്ര, ആലപ്പുഴ തേജ്​ രോഹിത്​ റെഡ്ഡി, പത്തനതിട്ട എസ്​. ച​ന്ദ്രശേഖർ, കോട്ടയം രേണുരാജ്​, ഇടുക്കി വി.ആർ. പ്രേംകുമാർ, എറണാകുളം ജെറോമിക്​ ജോർജ്​, തൃശൂർ ജീവൻ ബാബു, പാലക്കാട്​  എസ്​. കാർത്തികേയൻ, മലപ്പുറം എൻ.എസ്​.കെ. ഉമേഷ്​, കോഴിക്കോട്​ വി.വിഘ്​നേശ്വരി, കണ്ണൂർ വി.ആർ.കെ. തേജ, വയനാട്​ വീണ മാധവൻ, കാസർകോട്​ അമിത്​ മീണ എന്നിവർക്കാണ്​ ചുമതല. 

തിരുവനന്തപുരത്ത്​ രോഗം സ്​ഥിരീകരിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​.  ഇവർ പൂന്തുറ, പുല്ലുവിട, പൊട്ടക്കൽ, വെങ്ങാനൂർ എന്നീ ക്ലസ്​റ്ററുകളിൽ ഉൾപ്പെടുന്നു. നാല്​ ആരോഗ്യ പ്രവർത്തകരും എവിടെനിന്ന്​ രോഗം ബാധിച്ചുവെന്ന്​ അറിയാത്ത 19 പേരും ഇതിൽ ഉൾപ്പെടും. 


 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19Pinarayi VijayanPinarayi VijayanPinarayi VijayanCovid In Kerala
News Summary - Kerala Covid 19 Toll -Kerala news
Next Story