You are here

നിരത്ത്​ സജീവം, കേരളം ഉണരുന്നു; പൂട്ടുതുറന്ന്​ പുതുജീവിതം

23:55 PM
20/05/2020

തി​രു​വ​ന​ന്ത​പു​രം: നാ​ലാം​ഘ​ട്ട ലോ​ക്​​ഡൗ​ണി​ൽ പൂ​ട്ടു​തു​റ​ന്ന്​ കേ​ര​ളം പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്. ബു​ധ​നാ​ഴ്​​ച ​സം​സ്​​ഥാ​ന​ത്ത്​ പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​തോ​ടെ നി​ര​ത്തു​ക​ൾ സ​ജീ​വ​മാ​യി. ഒ​പ്പം, ഒാ​േ​ട്ടാ​റി​ക്ഷ​ക​ളും ടാ​ക്​​സി​ക​ളും ഓ​ടി​ത്തു​ട​ങ്ങി. സ്വ​ർ​ണ​ക്ക​ട​യും തു​ണി​ക്ക​ട​യും ബാ​ർ​ബ​ർ ​േഷാ​പ്പും ബ്യൂ​​ട്ടി പാ​ർ​ല​റും തു​റ​ന്നു. ഷോ​പ്പി​ങ്​ ​കോം​പ്ല​ക്​​സു​ക​ളി​ൽ പ​കു​തി സ്ഥാ​പ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി തു​റ​ന്നു. മാ​ർ​ച്ച്​ 24ന്​ ​ദേ​ശീ​യ ലോ​ക്​​ഡൗ​ൺ തു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ നി​ശ്ച​ല​മാ​യ പൊ​തു​ജീ​വി​ത​മാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണെ​ങ്കി​ലും ഓ​ടി​ത്തു​ട​ങ്ങി​യ​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ ജി​ല്ല​ക​ൾ​ക്കു​ള്ളി​ൽ ഒാ​ടി​ത്തു​ട​ങ്ങി​യ​ത്. ആ​ദ്യ​​ദി​നം 1850 സ​ർ​വി​സാ​ണ്​ നി​ശ്ച​യി​ച്ച​തെ​ങ്കി​ലും 1338 സ​ർ​വി​സു​ക​ളാ​ണ്​ ഓ​ടി​യ​ത്. തു​ട​ക്ക ദി​നം ശ​രാ​ശ​രി 10-15 യാ​ത്ര​ക്കാ​രാ​ണ്​ ഒ​രു ബ​സി​ലു​ണ്ടാ​യ​ത്. അ​ധി​ക​വും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ. 50 ശ​ത​മാ​നം നി​ര​ക്ക്​ വ​ർ​ധ​ന​യോ​ടെ​യാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങി​യ​തെ​ങ്കി​ലും ത​ർ​ക്ക​മോ ആ​ശ​യ​ക്കു​ഴ​പ്പ​മോ ഉ​ണ്ടാ​യി​ല്ല. 

എറണാകുളം കൊ​ളം​ബോ ജ​ങ്​​​ഷ​നി​ലെ ബാ​ർ​ബ​ർ ഷോ​പ്​
 

ത​ല​സ്​​ഥാ​ന ജി​ല്ല​യി​ൽ എ​ല്ലാ ബ​സു​ക​ളും കൂ​ടി 1.24 ല​ക്ഷം കി​ലോ​മീ​റ്റ​ർ ഒാ​ടി​യെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി പ​റ​യു​ന്നു. ജി​ല്ല​യി​ൽ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും സ്വ​ർ​ണ​ക്ക​ട​ക​ളി​ലും തി​ര​ക്കാ​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ യ​ഥേ​ഷ്​​ട​ം. ഒാ​ഫി​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വ​രു​ന്ന​വ​ർ ഏ​റെ​യും സ്വ​ന്തം വാ​ഹ​ന​ം ഉ​പ​യോ​ഗി​ക്കു​ന്നു. പ​ല​യി​ട​ത്തും ഒാ​േ​ട്ടാ​ക​ൾ​ക്കും ടാ​ക്​​സി​ക​ൾ​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കും മ​തി​യാ​യ യാ​ത്ര​ക്കാ​രെ ല​ഭി​ച്ചി​ല്ല. 

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 157 സ​ർ​വി​സു​ക​ളാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ന​ട​ത്തി​യ​ത്. ജി​ല്ല അ​തി​ര്‍ത്തി​ക്കു തൊ​ട്ടു​മു​മ്പു​ള്ള പ്ര​ധാ​ന ജ​ങ്ഷ​നി​ല്‍ സ​ര്‍വി​സ് അ​വ​സാ​നി​പ്പി​ച്ചു. ജി​ല്ല​യി​ൽ വ​ൻ​കി​ട- ചെ​റു​കി​ട വ​സ്ത്ര​ശാ​ല​ക​ൾ തു​റ​ന്നു. പ്ര​മു​ഖ ജ്വ​ല്ല​റി​ക​ൾ തു​റ​ന്നി​രു​ന്നെ​ങ്കി​ലും ആ​ദ്യ​ദി​നം ഉ​പ​ഭോ​ക്താ​ക്ക​ൾ കു​റ​വാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും പ​രി​മി​ത​പ്പെ​ടു​ത്തി. 
കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ 36 കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളാ​ണ്​ ഓ​ടി​യ​ത്. ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ്വ​കാ​ര്യ ബ​സുക​ളും ഓടി. ക​മ്മ​ത്ത്​ ലൈ​നി​ലും മേ​ലേ പാ​ള​യ​ത്തും റാം​മോ​ഹ​ൻ റോ​ഡി​ലു​മ​ട​ക്കം മി​ക്ക സ്വ​ർ​ണ​ക്ക​ട​ക​ളും തു​റ​ന്നു. ക​ച്ച​വ​ടം പേ​രി​ന്​ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. മു​ഴു​വ​ൻ ബാ​ർ​ബ​ർ​ ഷോ​പ്പു​ക​ളും തു​റ​ന്നി​ല്ല.

ഓടാൻ സ്വ​കാ​ര്യ ബ​സും

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ശു​ചി​യാ​ക്ക​ലി​നും ശേ​ഷം സ്വ​കാ​​ര്യ ബ​സും സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക്കു​ശേ​ഷം ബ​സു​ട​മ സം​ഘം അ​റി​യി​ച്ചു. സ​ർ​വി​സ്​ ന​ട​ത്തി​ല്ലെ​ന്ന നി​ഷേ​ധാ​ത്​​മ​ക നി​ല​പാ​ട്​ ഇ​ല്ലെ​ന്ന്​ ബ​സു​ട​മ​ക​ൾ മ​ന്ത്രി എ.​കെ. ശ​ശീ​​​​ന്ദ്ര​നെ അ​റി​യി​ച്ചു. ചി​ല ബ​സു​ക​ൾ വ്യാ​ഴാ​ഴ്​​ച നി​ര​ത്തി​ലി​റ​ങ്ങും. ക​ണ്ണൂ​ർ ജി​ല്ല​യില്‍ ചി​ല ബ​സു​ക​ള്‍ ഓ​ടു​ന്നു​ണ്ട്.

Loading...
COMMENTS