Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ ഇന്ന് 85...

സംസ്ഥാനത്ത്​ ഇന്ന് 85 പേര്‍ക്ക് കോവിഡ്; പത്തുപേർക്ക്​ സമ്പർക്കത്തിലൂടെ രോഗം

text_fields
bookmark_border
സംസ്ഥാനത്ത്​ ഇന്ന് 85 പേര്‍ക്ക് കോവിഡ്; പത്തുപേർക്ക്​ സമ്പർക്കത്തിലൂടെ രോഗം
cancel

സംസ്ഥാനത്ത്​ ഇന്ന് 85 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു.  ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈത്ത്​- 21, യു.എ.ഇ.- 16, സൗദി അറേബ്യ- 7, ഒമാന്‍- 4, നൈജീരിയ- 3, റഷ്യ- 2) 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ഡല്‍ഹി- 4, രാജസ്ഥാന്‍- 1, പശ്ചിമ ബംഗാള്‍- 1, ഉത്തര്‍ പ്രദേശ്- 1) വന്നവരാണ്​. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസർകോട്​ ജില്ലകളില്‍ ഒമ്പത്​ പേര്‍ക്ക് വീതവും  പാലക്കാട് ജില്ലയില്‍ എട്ട്​ പേര്‍ക്കും എറണാകുളം ജില്ലയില്‍ ഏഴ്​ പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള നാലുപേര്‍ക്ക് വീതവും​ പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 

മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നാലുപേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കാസർകോട്​ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തൃശ്ശൂര്‍ ജിലയില്‍ നിന്നുള്ള 3 പേരുടെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1342 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1045 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 67,364 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,36,735 പേരും റെയില്‍വേ വഴി 26,819 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,32,539 പേരാണ് എത്തിയത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,418 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,33,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 117 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - kerala covid 19 news updates malayalam news
Next Story