Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാൾ കഴിഞ്ഞ ദിവസമാണ് മരിച്ചത്. 73 വയസായിരുന്നു.
പാലക്കാട് ജില്ല ആശുപത്രിയിൽവെച്ച് ബുധനാഴ്ചയാണ് ഇവർ മരിച്ചത്. മരണശേഷമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മേയ് 25നാണ് മീനാക്ഷി അമ്മാൾ ചെന്നൈയിൽനിന്ന് നാട്ടിെലത്തിയത്. മീനാക്ഷിപുരത്തെ സഹോദരെൻറ വീട്ടിൽ ക്വാറൻറീനിലായിരുന്നു.
നിരീക്ഷണത്തിൽ കഴിയവേ ശക്തമായ പനി അനുഭവപ്പെട്ടതിനെ തുടർന്ന് മേയ് 28ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണശേഷം വീണ്ടും സ്രവ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇവർക്ക് ന്യൂമോണിയ, പ്രമേഹം തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
Latest Video
Next Story
