സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോവിഡ്; 1061 സമ്പർക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് മൂലം അഞ്ചുപേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. മലപ്പുറം മാമ്പറം ഇമ്പച്ചിക്കോയ ഹാജി (68), കണ്ണൂർ കൂടാളി സജിത്ത് 40), തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരൻ (60), എറണാകുളം എളമക്കര പി.ജി. ബാബു (60), ആലപ്പുഴ പൂച്ചാക്കൽ സുധീർ (63) എന്നിവരാണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 18 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 814 പേർ രോഗമുക്തി നേടി.
അഞ്ച് ജില്ലകളിൽ 100ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. പോസിറ്റീവായവർ, ജില്ല തിരിച്ച്
തിരുവനന്തപുരം– 289
കാസര്‍കോട്- 168
കോഴിക്കോട്- 149
മലപ്പുറം- 142
പാലക്കാട്- 123

