Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവർഷത്തലേന്ന്​...

പുതുവർഷത്തലേന്ന്​ കേരളം കുടിച്ചത്​ 85 കോടിയുടെ മദ്യം

text_fields
bookmark_border
liquor
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ ന​ട​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ലും സം​സ്ഥാ​ന​ത്ത് റെ​ക്കോ​ഡ് മ​ദ്യ​വി​ൽ​പ​ന. ഡി​സം​ബ​ർ 31ന് ​ബെ​വ്കോ ഔ​ട്ട്​​ലെ​റ്റു​ക​ൾ വ​ഴി വി​റ്റ​ത് 82.26 കോ​ടി രൂ​പ​യു​ടെ മ​ദ്യം. ക​ൺ​സ്യൂ​മ​ർ ഫെ​ഡ്, ബാ​റു​ക​ൾ എ​ന്നി​വ വ​ഴി​യു​ള്ള മ​ദ്യ​വി​ൽ​പ​ന പു​റ​മെ. ആ​കെ 85 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മ​ദ്യ​വി​ൽ​പ​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.

മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ 12 കോ​ടി​യു​ടെ വ​ർ​ധ​ന​യാ​ണ് ബെ​വ്​​കോ ഔ​ട്ട്​​ലെ​റ്റു​ക​ൾ വ​ഴി​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ 70.55 കോ​ടി​യു​ടെ മ​ദ്യ​മാ​യി​രു​ന്നു വി​റ്റ​ത്. ഏ​റ്റ​വും അ​ധി​കം വി​ൽ​പ​ന തി​രു​വ​ന​ന്ത​പു​രം പ​വ​ർ ഹൗ​സ് റോ​ഡ്​ ഔ​ട്ട്‌​ലെ​റ്റി​ലാ​ണ്. 1.6 കോ​ടി. ക്രി​സ്മ​സി​ന്​ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലാ​യി 150 കോ​ടി​യു​ടെ റെ​ക്കോ​ഡ്​ മ​ദ്യ​വി​ൽ​പ​ന ന​ട​ന്നു. അ​ന്നും പ​വ​ർ​ഹൗ​സി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ വി​ൽ​പ​ന.

പാ​ലാ​രി​വ​ട്ട​ത്ത് 81 ല​ക്ഷ​വും ക​ട​വ​ന്ത്ര​യി​ൽ 77.33 ല​ക്ഷ​വും വി​ൽ​പ​ന​യു​ണ്ടാ​യി. ഡി​സം​ബ​ർ 24 ന്​ ​ബി​വ്റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ 65.88 കോ​ടി​യു​ടെ​യും ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്, ബാ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 10 കോ​ടി​യു​ടെ​യും മ​ദ്യം വി​റ്റു. 25ന്​ 73 ​കോ​ടി​യു​ടെ മ​ദ്യ​മാ​ണ്​ വി​റ്റ​ഴി​ച്ച​ത്. ക്രി​സ്‌​മ​സി​ന്​ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്‌ വ​ഴി 11.5 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Year Celebrationliquor
News Summary - Kerala consumed liquor worth Rs 85 crore on New Year
Next Story