Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശ സന്ദർശനം...

വിദേശ സന്ദർശനം ഫലപ്രദം; പ്രളയാനന്തര കേരളത്തിനായി ഡച്ച്​ മാതൃക പരിഗണിക്കും -മുഖ്യമന്ത്രി

text_fields
bookmark_border
വിദേശ സന്ദർശനം ഫലപ്രദം; പ്രളയാനന്തര കേരളത്തിനായി ഡച്ച്​ മാതൃക പരിഗണിക്കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: വിദേശ സന്ദർശനം ഫലപ്രദമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. യു​റോപ്യൻ സന്ദർശനം സംസ്​ഥാനത്തിനു ം ജനങ്ങൾക്കും​ ഗുണം ചെയ്യും. സംസ്​ഥാനത്തിൻെറ സമഗ്ര വികസനത്തിന്​ അടിത്തറയൊരുക്കാനുതകുന്ന നിരവധി കാര്യങ്ങൾ സ ന്ദർശനത്തിനിടെ ചർച്ച ചെയ്യാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയാനന്തര പ്രവർത്തനങ്ങൾ നടപ്പാക്കുന്ന തിനായി അഡീഷണൽ ചീഫ്​ സെക്രട്ടറി ഉടൻ യോഗം വിളിക്കുമെന്നും ഡച്ച്​ മാതൃക കൂടി പരിഗണിച്ചാവും തീരുമാനങ്ങൾ എടുക്കു കയെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

നെതർലൻഡ്​സിലെ പല കാര്യങ്ങളും കേരളത്തിന്​ മാ​തൃകയാക്കാവുന്നതാണ്​. പ്രളയത്തെ അതിജീവിക്കാനുള്ള ഡച്ച്​ പ്രവർത്തനങ്ങൾ ​േനരിട്ട്​ കണ്ട്​ വിലയിരുത്താനായി. റൂം ഫോർ റിവർ എന്ന ഡച്ച്​ പദ്ധതി കേരളത്തിലും നടപ്പാക്കാവുന്നതാണ്​. തീരവാസികളു​െട സുരക്ഷ ഉറപ്പാക്കിക്കൊണ്ട്​ തന്നെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതിയാണിത്​. സമുദ്ര നിരപ്പിൽ നിന്ന്​ താഴെ നിൽക്കുന്ന പ്രദേശങ്ങളിലാണ്​ നെതർലൻഡ്​സ്​ ഇത്​ നടപ്പിലാക്കിയത്​. കുട്ടനാട്​ പോലുള്ള കേരളത്തിലെ പ്രദേശങ്ങളിൽ ഇവ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു​.

ദുരന്താനന്തര ആവശ്യകതയുടെ വിലയിരുത്തൽ സംബന്ധിച്ച റിപ്പോർട്ടിലുള്ള തുടർ നടപടികളുണ്ടാകും. അതിനുവേണ്ടപ്പെട്ടവരുടെയോഗം അഡീഷണൽ ചീഫ്​ സെക്രട്ടറി വിളിക്കും. അടിയന്തര കാര്യങ്ങൾ നടപ്പാക്കുന്നതിനാണ്​ യോഗം. റൂം ഫോർ റിവർ എന്ന ഡച്ച്​ പദ്ധതിയുടെ ഗുണ വശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ചും ചർച്ചകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെതർലൻഡ്​സിലെ ജലവിഭവ- ജലമാനേജ്​​െമൻറ്​ വിദഗ്​ധരുമായി ചർച്ച നടത്താൻ കഴിഞ്ഞു. അവർ അവതരിപ്പിച്ച പദ്ധതികൾ പലതും കേരളത്തിന്​ ഉപയോഗ​െപ്പടുത്താവുന്നതാണ്​. കാർഷിക രംഗത്ത്​ നെതർലാൻഡ്​സിന്​​ വമ്പിച്ച ഉത്​പാദനക്ഷമതയുണ്ട്​. കൃഷി- വനപരിപാലനം എന്നിവയിൽ ഒന്നാം സ്​ഥാനത്തുളള്ള സർവകലാശാല സന്ദർശിച്ചു. പരമ്പരാഗത കൃഷിരീതിയോടൊപ്പം പൊസിഷൻ ഫാമിങ്​, വിള വൈവിധ്യ വത്​കരണം, കടൽ നിരപ്പിന്​ താഴെയുള്ള കൃഷി, ഉപ്പുവെള്ളത്തിലെ കൃഷി എന്നിവയെല്ലാം ചർച്ചയായി.

വാഴപ്പഴത്തിൻെറ ഷെൽഫ്​ ​െലെഫ്​ വർധിപ്പിക്കുന്നതിനും കാർഷിക വൈവിധ്യവത്​കരണം നടപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുകയാണ്​. ഇക്കോ ടൂറിസത്തിന്​ സാധ്യതകൾ ​െമച്ചപ്പെടുത്താൻ വേണ്ട തുടർ നടപടികൾ ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.

കൃഷി സെക്രട്ടറി ജനറലുമായി നടത്തിയ ചർച്ചയിൽ പുഷ്​പ-ഫല മേഖലയിൽ സ​​െൻറർ ഓഫ്​ എക്​സലൻസ്​ സ്​ഥാപിക്കുന്നതിന്​ ശ്രമമുണ്ട്​. അതിനായി കേ​ന്ദ്ര കൃഷി വകുപ്പും ഇന്ത്യയിലെ ഡച്ച്​ എംബസിയുമായി ചർച്ച നടത്താനും ശ്രമം തുടങ്ങി. കയർ മേഖലയുടെ വളർച്ചക്ക്​ ഉതകുന്ന തരത്തിലുള്ള ഇന്ത്യയി​െല ഡച്ച്​ പ്രവർത്തനങ്ങൾ കേരളത്തിലേക്ക്​ കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayimalayalam newsForeign VisitFlood SurvivalDutch Model
News Summary - Kerala Consider the Dutch Model for Flood Survival - Kerala News
Next Story