Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി ചെയർമാൻ പദവി:...

പാർട്ടി ചെയർമാൻ പദവി: ജോസഫ്​ പിടി മുറുക്കുന്നു

text_fields
bookmark_border
jose-k-mani-and-pj-joseph
cancel

തിരുവനന്തപുരം: കേരള കോൺഗ്രസ്​ മാണി വിഭാഗം ചെയർമാൻ പദവിക്ക്​ വേണ്ടി പി.ജെ ജോസഫ്​ വിഭാഗം പിടി മുറുക്കി. ജോസ് ​.കെ മാണിയെ എതിർക്കുന്നവരെ ഒപ്പം നിർത്താനാണ്​ ജോസഫിൻെറ നീക്കം. ​ജോസഫിനെ ചെയർമാനാക്കണമെന്ന്​ ആ​വശ്യപ്പെട്ട ്​ പാർട്ടിക്കുള്ളിൽ ഒപ്പു ശേഖരണം ആരംഭിച്ചിട്ടുണ്ട്​.

ഹൈപ്പവർ കമ്മിറ്റിയിലെ 29പേരിൽ20 പേരും തങ്ങൾ​ക്കൊപ്പ മാണെന്നും കമ്മിറ്റിയിൽ തങ്ങൾക്കാണ്​ ഭൂരിപക്ഷമെന്നും​ ജോസഫ്​ വിഭാഗം അവകാശപ്പെടുന്നു. പാർലമ​െൻററി പാർട്ടിയിൽ ജോസഫ്​ അടക്കം അഞ്ച്​ എം.എൽ.എമാരാണുള്ളത്​. ഇതിൽ സി.എഫ്​ തോമസും ജോയ്​.കെ എബ്രഹാമും ജോസഫിനൊപ്പമാണെന്നും പറയപ്പെടുന്നു​. ജോസ്​.കെ മാണിയുടെ നിലപാടുകളെ അംഗീകരിക്കാൻ സാധിക്കാത്തിനാൽ നേരത്തെ മാണിക്കൊപ്പമായിരുന്ന മുതിർന്ന നേതാക്കളിൽ പലരും ജോസഫ്​ പാളയത്തിലേക്ക്​ ചേക്കേറിയതായാണ്​ സൂചന.

സമവായത്തിലൂടെ ചെയർമാനെ തെരഞ്ഞെടുക്കണമെന്നാണ്​ പാർട്ടി ഭരണഘടന നിർദേശിക്കുന്നതെന്നാണ് ജോസഫ്​ വിഭാഗം​ പറയു​ന്നത്​. അതിനാൽ ത​െന്ന ഒരു സമവായമുണ്ടായാൽ ജോസഫിന്​ അനകൂലമായി മാറുമെന്നാണ്​ നിലവിലെ വിലയിരുത്തൽ.

സംസ്ഥാന സമിതി വിളിച്ച്​ ചേർക്കണമെന്ന്​ ജോസ്​.കെ മാണി നിരന്തരം ആവശ്യ​െപ്പട്ടിരുന്നെങ്കിലും ജോസഫ്​ അതിന്​ തയാറായിരുന്നില്ല. പാർട്ടിയുമായി ബന്ധപ്പെട്ട്​ പല കേസുകളും കോടതിയിൽ നിലനിൽക്കുന്നതിനാലാണ്​ സംസ്ഥാന സമിതി വിളിക്കാത്തതെന്നാണ്​ ജോസഫ്​ വിഭാഗം നൽകുന്ന വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mjose k manikerala newsmalayalam news
News Summary - kerala congress(M); PJ joseph -kerala news
Next Story