Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഇരുമുന്നണിയിലേക്കുമില്ല; സ്വതന്ത്രമായി നിൽക്കും -ജോസ്​ കെ.മാണി

text_fields
bookmark_border
jose-k-mani
cancel

കോട്ടയം: കേരള കോൺഗ്രസ്​ ഇരുമുന്നണിയിലേക്കും ഇല്ലാതെ സ്വതന്ത്രമായി നിൽക്കുമെന്ന്​ ജോസ്​ കെ. മാണി. അങ്ങനെയൊരു രാഷ്​ട്രീയ തീരുമാനമാണ്​ പാർട്ടി സ്​റ്റിയറിങ്​ കമ്മിറ്റി കൂടി എടു​ത്തതെന്ന്​ അദ്ദേഹം പറഞ്ഞു. 

കേരള കോൺഗ്രസ്​ ഇപ്പോഴും യു.പി.എയുടെ ഭാഗമാണ്​. മുമ്പ്​ യു.ഡി.എഫ്​ വിട്ടപ്പോ​ഴും യു.പി.എയുടെ ഭാഗമായിരുന്നു. ദേശീയ രാഷ്​ട്രീയ നിലപാടിനനുസൃതമായാണ്​ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്​. 

എൽ.ഡി.എഫ്​ പ്രവേശനം സംബന്ധിച്ച​ സി.പിഐയുടെ എതിർപ്പിനെ കുറിച്ച്​ അവരോടു തന്നെ ചോദിക്കണം. കാനം രാജേന്ദ്രന്​ ഇപ്പോൾ മറുപടി പറയുന്നില്ല. എല്ലാ രാഷ്​ട്രീയ കക്ഷികൾക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്​. അത്​ അവർ പറയ​​ട്ടേയെന്നും ജോസ്​ .കെ മാണി പറഞ്ഞു. 

കോവിഡിനെ പ്രതിരോധിക്കാൻ സർക്കാരും ജനപ്രതിനിധികളും പഞ്ചായത്തും രാഷ്​ട്രീയത്തിന്​ അതീതമായി ഒറ്റക്കെട്ടായി നിന്നിട്ടുണ്ടെന്ന്​ ​അദ്ദേഹം പറഞ്ഞു. പോരായ്​മകളുള്ളത്​ ചൂണ്ടിക്കാണിച്ചിട്ടുണ്ട്​. അതിനെല്ലാം പരിഹാരവും കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിൽ മുഖ്യമന്ത്രി നേതൃപരമായ പങ്കാളിത്തം വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്​ ജോസ്​ കെ.മാണി മറുപടി പറയാതെ ഒഴിഞ്ഞു മാറി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfkerala congressjose k manikerala newsmalayalam news
News Summary - kerala congress will stand alone;said jose k mani -kerala news
Next Story