ജോസഫും കൂട്ടരും പാർട്ടിയെ വഞ്ചിച്ച ഒറ്റുകാർ; കേരള കോൺഗ്രസ് രാഷ്ട്രീയ നിലപാട് ദിവസങ്ങൾക്കകം - ജോസ് െക. മാണി
text_fieldsകോട്ടയം: കേരള കോൺഗ്രസിെൻറ രാഷ്ട്രീയ നിലപാട് ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് ജോസ് െക. മാണി എം.പി. തീരുമാനം വൈകില്ല. ഏതാനും ദിവസങ്ങൾക്കകം വ്യക്തമായ തീരുമാനം ഉണ്ടാകും. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കി.
ഓൺലൈനിലായിരുന്നു യോഗം. തുടർന്ന് പ്രമുഖ നേതാക്കളുമായും ചർച്ച നടത്തി. പാർട്ടി തീരുമാനം കേരള രാഷ്ട്രീയത്തിെൻറ ഗതിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിനോട് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണ്. യു.ഡി.എഫിൽനിന്ന് പുറത്താക്കിയശേഷം ഒരുവിധ ചർച്ചക്കും അവർ തയാറായില്ല.
കോൺഗ്രസിനെതിരെ രൂക്ഷവിമർശനവും ജോസ് കെ. മാണി നടത്തി. കേരള കോൺഗ്രസിനെ ഉന്മൂലനം ചെയ്യുന്ന പദ്ധതികളാണ് പി.ജെ. ജോസഫും കൂട്ടരും ചേർന്ന് നടത്തിയത്. പാർട്ടിയെ വഞ്ചിച്ച ഒറ്റുകാരായിരുന്നു ജോസഫും കൂട്ടരുമെന്നും ജോസ് െക. മാണി കുറ്റപ്പെടുത്തി.

