Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ് പി.ജെ​...

കേരള കോൺഗ്രസ് പി.ജെ​ ജോസഫ്​-പി.സി തോമസ് വിഭാഗങ്ങൾ ലയിച്ചു

text_fields
bookmark_border
pj joseph-pc thomas
cancel

കോട്ടയം: എൻ.ഡി.എ വിട്ട പി.സി. തോമസി​െൻറ കേരള കോണ്‍ഗ്രസിൽ ജോസഫ് വിഭാഗം ലയിച്ചു. കടുത്തുരുത്തിയില്‍ ബുധനാഴ്​ച നടന്ന യു.ഡി.എഫ്​ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ പ​ങ്കെടുത്ത പി.സി. തോമസ് ഔദ്യോഗികമായി ലയനം പ്രഖ്യാപിച്ചു.

ചിഹ്നപ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടാണ്​ പി.സി. തോമസ്​- ജോസഫ്​ ലയനം. ഇതോടെ കേരള കോൺഗ്രസെന്ന പേരിൽ ജോസഫ്​ വിഭാഗം സ്ഥാനാർഥികൾക്ക്​ മത്സരിക്കാം. ഇരുവിഭാഗവും ഒരുമിച്ചുണ്ടായിരുന്നപ്പോൾ മത്സരിച്ച സൈക്കിൾ ചിഹ്നം സ്വന്തമാക്കാനും നടപടി തുടങ്ങി. സൈക്കിളിനായി തെരഞ്ഞെടുപ്പ്​ കമീഷന്​ അപേക്ഷ നല്‍കി. നിലവിൽ കേരള കോൺഗ്രസിന്​ കസേരയാണ്​ ചിഹ്നം​.

രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പേരും ജോസ്​ കെ. മാണിക്ക്​ ​അവകാശപ്പെട്ടതാണെന്ന ഹൈകോടതി ഉത്തരവ്​ സുപ്രീംകോടതി ശരിെവച്ചതോടെയാണ് പി.സി. തോമസുമായി ലയിക്കാൻ ജോസഫ് വിഭാഗം നീക്കം ആരംഭിച്ചത്​. പി.സി. തോമസ്​ വിഭാഗത്തിന്​ സീറ്റ് നൽകാതെ എൻ.ഡി.എ അവഗണിച്ചതോടെ ചർച്ചക്ക്​ വേഗം കൂടി. ബുധനാഴ്​ച പുലർ​ച്ച ഒന്നുമുതൽ അഞ്ചുവരെ നടന്ന അന്തിമചർച്ചയിൽ ലയന ധാരണയായി.

പുനഃസംഘടനയിൽ പാർട്ടി ചെയർമാനായി പി.ജെ. ജോസഫിനെ തെരഞ്ഞെടുക്കും. പി.സി. തോമസ്​ രണ്ടാമനാകും. മറ്റ്​ സ്ഥാനങ്ങളിൽ പിന്നീട്​ ചർച്ചയിലൂടെ വ്യക്തത വരുത്തും. തീരുമാനം യു.ഡി.എഫ് സ്വാഗതം ചെയ്തു. കണ്‍വെന്‍ഷനിൽ പ​െങ്കടുത്ത ഉമ്മൻ ചാണ്ടി പി.സി. തോമസി​െൻറ സാന്നിധ്യം കൂടുതൽ സന്തോഷം പകരുന്നതായി പറഞ്ഞു. പി.സി. തോമസ് ശരിയായ സ്ഥലത്ത് എത്തി. ജനാധിപത്യ ശക്തികൾ ഒന്നിക്കണം. അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടിനുശേഷമാണ്​ യു.ഡി.എഫ്​ വേദിയിലെത്തുന്നതെന്ന്​ പറഞ്ഞ പി.സി. തോമസ് എൻ.ഡി.എയിൽനിന്ന്​ കൂടുതൽ പേർ യു.ഡി.എഫിലേക്ക്​ എത്തുമെന്നും അറിയിച്ചു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ്​ യു.ഡി.എഫി​ൽനിന്ന്​ പുറത്തുപോകേണ്ടി വന്നത്​. അന്ന് പുറത്താക്കിയതി​െൻറ കാരണം അറിയില്ല. കേരള കോൺഗ്രസിലേക്ക് പലരെയും ക്ഷണിക്കുമായിരുന്നു. എന്നാൽ, ഇതുവരെ ഉണ്ടായിരുന്ന പാർട്ടിയിലേക്ക് വരില്ലെന്നായിരുന്നു മറുപടി. ഇപ്പോൾ നിൽക്കേണ്ട സ്ഥലത്ത് എത്തിയപ്പോൾ നിരവധിയാളുകൾ വരുമെന്നാണ് പ്രതീക്ഷ. വളരുംതോറും പിളരും എന്നൊന്നില്ല. കേരള കോൺഗ്രസുകാരെല്ലാം ഒരുമിക്കണം -പി.സി. തോമസ്​ പറഞ്ഞു.

ഇരുവിഭാഗങ്ങളും ലയിച്ചതായി പി.സി തോമസ് കൺവെൻഷനിൽ പ്രഖ്യാപിച്ചു. എത്തേണ്ട സ്ഥലത്ത് പി.സി തോമസ് എത്തിയെന്നും ഇത് യു.ഡി.എഫിന് ശക്തി പകരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സുപ്രീംകോടതി വിധിയോടെ ജോസഫ്​ വിഭാഗത്തിന്​ സ്വത​ന്ത്രരായി മത്സരിക്കേണ്ടി വരുമായിരുന്നു. ഒരേ ചിഹ്നം ലഭിക്കാൻ സാധ്യതയുമില്ലായിരുന്നു. ഇതോടെയാണ്​ പി.സി. തോമസിനൊപ്പം ചേരാൻ ഇവർ തീരുമാനിച്ചത്​. നേര​േത്ത ജോസഫിനൊപ്പമായിരുന്നു പി.സി. തോമസെങ്കിലും ​മാണി -ജോസഫ്​ ലയനത്തോടെ പുതിയ പാർട്ടിയുണ്ടാക്കുകയായിരുന്നു. നിയമപോരാട്ടങ്ങൾക്കൊടുവിൽ ബ്രാക്കറ്റില്ലാതെ കേരള കോൺഗ്രസ്​ എന്ന പേരും സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congresspc thomas
News Summary - Kerala Congress PJ Joseph-PC Thomas factions merged
Next Story