തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ മടക്കിക്കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ പി.െജ. ജോസഫ് പക്ഷം. പരസ്യമായി വിയോജിച്ച പി.െജ. ജോസഫ്, ഇക്കാര്യം കോൺഗ്രസ് നേതാക്കളെ േനരിൽക്കണ്ട് അറിയിക്കുമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ ജോസ് കെ. മാണിക്ക് കഴിയില്ലെന്നും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവിെൻറ അടിസ്ഥാനത്തില്‍പോലും ജോസ് കെ. മാണിക്ക് പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കാനാകില്ല. പാര്‍ട്ടിയുടെ ചിഹ്നവുമായി ബന്ധപ്പെട്ടാണ് കമീഷെൻറ ഉത്തരവ്.
ഇത് വ്യക്തമായി മനസ്സിലാക്കാതെയാണ് ചില കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. കെ.പി.സി.സി പ്രസിഡൻറ് ഉള്‍പ്പെടെ കാര്യങ്ങള്‍ ശരിക്കും പഠിച്ചിട്ടില്ല. ഇൗ ഉത്തരവില്‍പോലും കമീഷനിലെ ഒരംഗത്തിെൻറ ശക്തമായ വിയോജിപ്പുണ്ട്. കമീഷൻ തീരുമാനത്തിനെതിരെ തിങ്കളാഴ്ച ഡല്‍ഹി ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ജോസഫ് അറിയിച്ചു.