Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭാ കക്ഷി നേതാവിനെ...

നിയമസഭാ കക്ഷി നേതാവിനെ ചെയർമാൻെറ സമയമനുസരിച്ച്​ തീരുമാനിക്കും -റോഷി അഗസ്​റ്റിൻ

text_fields
bookmark_border
roshi-agustin-23
cancel

​തിരുവനന്തപുരം: നിയമസഭയിലെ കേരള കോൺഗ്രസിൻെറ കക്ഷി നേതാവിനെ ചെയർമാൻ ജോസ്​ കെ.മാണിയുടെ സമയമനുസരിച്ച്​ തീരുമ ാനിക്കുമെന്ന്​ റോഷി അഗസ്​റ്റിൻ എം.എൽ.എ. ചെയർമാൻെറ സാന്നിധ്യത്തിലെ പാർലമ​െൻററി പാർട്ടി യോഗം വിളിക്കാൻ സാധിക ്കു. ചെയർമാൻ പ​ങ്കെടുത്തില്ലെങ്കിൽ പാർലമ​െൻററി പാർട്ടി യോഗത്തിൽ എം.എൽ.എമാർ പ​ങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജോസ്​.കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത സാഹചര്യം ചർച്ച ചെയ്യാനായി ജോസഫ്​ വിഭാഗവും ഇന്ന്​ യോഗം ചേരുന്നുണ്ട്​. പാർട്ടി പിടിക്കാൻ നിയമനടപടികളിലേക്ക്​ നീങ്ങണോയെന്ന കാര്യത്തിൽ ഇന്ന്​ നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ ദിവസം നടന്ന കേരള കോൺഗ്രസ്​ സംസ്ഥാന സമിതി യോഗത്തിലാണ്​ ജോസ്​ കെ.മാണിയെ ചെയർമാനായി നിശ്​ചയിച്ചത്​. എന്നാൽ, തെരഞ്ഞെടുപ്പ്​ അംഗീകരിക്കില്ലെന്ന നിലപാടിലാണ്​ പി.ജെ ജോസഫ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k manikerala newsmalayalam news
News Summary - Kerala congress meeting-Kerala news
Next Story