Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എഫ്​. തോമസ്...

സി.എഫ്​. തോമസ് പാർട്ടി​​ ചെയർമാനാവുന്നതിനെ സ്വാഗതം ചെയ്യുന്നു - പി.ജെ. ജോസഫ്​

text_fields
bookmark_border
pj-joseph
cancel

തിരു​വനന്തപുരം: സി.എഫ്​. തോമസ്​ കേരള കോൺഗ്രസ്​ എമ്മി​​​െൻറ ചെയർമാനാവുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന്​ പാ ർട്ടി വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ്​. ചെയർമാൻ സ്ഥാനം പാർട്ടി ചർച്ച ചെയ്​ത്​ തീരുമാനിക്കും.

ജോസ്​ .കെ മാണി ക്ക്​ ചെയർമാൻ സ്ഥാനം നൽകണമെന്ന്​ ജില്ലാ പ്രസിഡൻറുമാർ ആവശ്യം ഉന്നയിച്ചുവെന്ന്​ വിശ്വസിക്കുന്നില്ല. നിലവിലെ പ ്രശ്​നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറുമാർ മാത്രമല്ല കാര്യങ്ങൾ തീരുമാനിക്കു ന്നത്​. പാർട്ടി നേതൃത്വമാണ്​ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പി.ജെ. ജോസഫ്​ പറഞ്ഞു. ജോസ്​. കെ മാണി ചെയർമാൻ ആവുന്നതിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിനോട്​ അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല.

‘പ്രതിച്ഛായ’യിൽ വന്ന ലേഖനത്തിലെ കാര്യങ്ങൾ വസ്​തുതാപരമ​ല്ലെന്ന്​ പി.ജെ. ജോസഫ്​ പറഞ്ഞു. ലേഖനം വന്നതിനെ കുറിച്ച്​ അന്വേഷണം നടത്തും. മാണിക്കൊപ്പം താൻ രാജി വെക്കണമെന്ന്​ പാർട്ടി തീരുമാനം ഉണ്ടായിരുന്നില്ല. മാണി കുറ്റവിമുക്തനാവുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചെയർമാൻ സ്ഥാനത്തി​​െൻറ കാര്യത്തിൽ വിട്ടുവീഴ്​ചക്കില്ലെന്ന നിലപാടിലാണ്​ മാണി വിഭാഗം. ജോസ്. കെ മാണിയെ ചെയർമാനാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഒമ്പത്​ ജില്ലാ പ്രസിഡൻറുമാർ സി.എഫ്​ തോമസിനെ കണ്ട്​ ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന്​ ഇവർ ജോസ്​. കെ മാണിയുമായും ചർച്ച നടത്തി.

എന്നാൽ ജോസ്​. കെ മാണി ചെയർമാനാവുന്നതിനോട്​ ജോസഫ്​ പക്ഷത്തിന്​ യോജിപ്പില്ല.ചെയർമാനാകേണ്ടത്​ പി.ജെ. ജോസഫാണെന്ന്​ ഈ വിഭാഗത്തിലെ പ്രമുഖനായ മോൻസ്​ ജോസഫ്​ വ്യക്തമാക്കിയിരുന്നു. ഒത്തുതീർപ്പെന്ന നിലയിൽ ഡെപ്യൂട്ടി ചെയർമാനായ സി.എഫ്​. തോമസിനെ ചെയർമാനാക്കണമെന്ന ആവശ്യവും ശക്തമാണ്​. ഇക്കാര്യത്തിൽ മാണിവിഭാഗം ഇനിയും മനസ്സ്​ തുറന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala newschairmanKerala Congress (M)cf thomasmalayalam news
News Summary - kerala congress (M): welcomes CF Thomas as party chairman said PJ Joseph -kerala news
Next Story