Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എഫ് തോമസ് ചെയർമാനാകുന്നതിൽ എതിർപ്പില്ല -പി.ജെ ജോസഫ്

text_fields
bookmark_border
pj-joseph
cancel

തിരുവനന്തപുരം: കേ​ര​ള കോ​ൺ​ഗ്ര​സ് എം പി​ള​ർ​പ്പിന്‍റെ വക്കിൽ നിൽക്കെ പുതിയ സമവായ ഫോർമുലയുമായി മുതിർന്ന നേത ാവ് പി.ജെ ജോസഫ്. സി.എഫ് തോമസ് എം.എൽ.എ പാർട്ടി ചെയർമാനാകുന്നതിൽ എതിർപ്പില്ലെന്ന് ജോസഫ് പറഞ്ഞു.

ജോസ് കെ. മാണി ഡെ പ്യൂട്ടി ചെയർമാനാകും. താൻ പാർലമെന്‍ററി പാർട്ടി നേതാവാകാം. വിഷയത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നും ജോസഫ് പറഞ്ഞു.

പാർട്ടിയുടെ പ്രത്യേക യോഗം വിളിക്കില്ലെന്നും ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

മ​ധ്യ​സ്​​ഥ ച​ർ​ച്ച​ക​ളി​ൽ മു​തി​ർ​ന്ന നേ​താ​വാ​യ ത​നി​ക്കാ​ണ്​ ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തി​ന്​ അ​ർ​ഹ​ത​യെ​ന്ന്​ ​ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ​പുതിയ ഫോർമുല ജോ​സ​ഫ് മുന്നോട്ടുവെച്ചത്.

ചെ​യ​ര്‍മാ​ന്‍ സ്ഥാ​നം സി.​എ​ഫ്. തോ​മ​സി​ന്​ ന​ൽ​കാ​ൻ ത​യാ​റാ​യെ​ങ്കി​ലും ജോ​സ് കെ. ​മാ​ണി​യെ ചെ​യ​ര്‍മാ​നാ​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ്​ ജോ​സ​ഫ്​ സ്വീ​ക​രി​ക്കു​ന്ന​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Congress m PJ Joseph Jose K Mani -Kerala News
Next Story