Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ യോഗത്തിൽ...

യു.ഡി.എഫ്​ യോഗത്തിൽ കേരള കോൺഗ്രസ്​ വിഭാഗങ്ങൾ തമ്മിൽ വാദപ്രതിവാദം

text_fields
bookmark_border
jose-k-mani-and-pj-joseph
cancel

തിരുവനന്തപുരം: കോട്ടയം ജില്ലപഞ്ചായത്ത്​​ പ്രസിഡൻറ്​ സ്ഥാനത്തി​​െൻറ പേരിൽ യു.ഡി.എഫ്​ യോഗത്തിൽ കേരള കോൺഗ്ര സ്​ വിഭാഗങ്ങൾ തമ്മിൽ രൂക്ഷ വാദപ്രതിവാദം. പ്രസിഡൻറ്​ സ്ഥാനം ജോസ്​ കെ. മാണി വിഭാഗത്തിന്​ നൽകിയ നടപടിയിൽ ജോസഫ്​ പക്ഷം മുന്നണിയോഗത്തിലും അതൃപ്​തി അറിയിച്ചു. മുൻധാരണയനുസരിച്ചാണ്​ തങ്ങളുടെ പക്ഷത്തുള്ള സെബാസ്​റ്റ്യൻ കുളത് തുങ്കലിനെ ജില്ലപഞ്ചായത്ത്​ പ്രസിഡൻറാക്കിയതെന്ന്​ ജോസ്​ കെ. മാണി വിഭാഗം യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്​നത് തിൽ പി.ജെ. ജോസഫിനുണ്ടായ ബുദ്ധിമുട്ട്​ പരിഹരിക്കാൻ അദ്ദേഹവുമായി ഉടൻ ചർച്ചനടത്തുമെന്ന്​ യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല അറിയിച്ചു.

യോഗത്തിൽ പി.ജെ. ജോസഫ്​ വിഭാഗം പ്രതിനിധികൾ സംബന്ധി​െച്ചങ്കിലും മുതിർന്ന നേതാക്കളായ പി.ജെ. ജോസഫും സി.എഫ്.​ തോമസും വിട്ടുനിന്നു. കോട്ടയം ജില്ലപഞ്ചായത്ത്​​ പ്രസിഡൻറ്​ സ്ഥാനം ജോസ്​ കെ. മാണി വിഭാഗത്തിന്​ നൽകിയ കോൺഗ്രസ്​ നിലപാടിൽ പ്രതിഷേധിച്ചാണ്​ ഇവർ പ​െങ്കടുക്കാതിരുന്നതത്രെ​. അതേസമയം,പാർട്ടി പ്രതിനിധികളായ ജോയി എബ്രഹാം, മോൻസ്​ ജോസഫ്​ എന്നിവർ സംബന്ധിച്ചു. മറുപക്ഷത്തുനിന്ന്​ ജോസ്​ കെ. മാണിക്ക്​ പുറമെ റോഷി അഗസ്​റ്റിനും എത്തി. യു.ഡി.എഫ്​ യോഗങ്ങളിൽ പ​െങ്കടുക്കേണ്ട കേരള കോൺഗ്രസ്​ പ്രതിനിധികളായി നിശ്ചയിച്ചവരുടെ പട്ടികയിൽ റോഷി ഉൾപ്പെടുന്നില്ല. എന്നാൽ ജോസ്​ കെ. മാണി പക്ഷത്തെ പ്രതിനിധീകരിച്ച്​ അദ്ദേഹം എത്തിയതോടെ​ മുന്നണിയോഗത്തിൽ അത്​ തർക്കവിഷയമാക്കരുതെന്ന്​ മറുചേരിയുമായി കോൺഗ്രസ്​ ധാരണയി​െലത്തിയിരുന്നു.

മുന്നണിയോഗത്തിൽ ജോസഫ് ​പക്ഷത്തെ മോൻസ്​ ജോസഫാണ്​ ജില്ലപഞ്ചായത്ത്​ വിഷയത്തിലെ അതൃപ്​തി ആദ്യം വിശദീകരിച്ചത്​. പ്രസിഡൻറ്​ സ്ഥാനം തങ്ങൾക്ക്​ നിഷേധിച്ചത്​ ശരിയായില്ലെന്ന്​ മോൻസ്​ അഭിപ്രായപ്പെട്ടു. കെ.എം. മാണി മുന്നണി വിടാതിരിക്കാൻ തങ്ങൾക്ക്​ ഏറെ ത്യാഗം സഹിക്കേണ്ടിവന്നത്​ ആരും മറക്കരുത്​. പാർട്ടി മുന്നണിവിട്ട സന്ദർഭത്തിലും തദ്ദേശസ്ഥാപനങ്ങളിലെ ബന്ധത്തിൽ മാറ്റംവേണ്ടെന്ന്​ തീരുമാനിച്ചത്​ പി.​െജ. ജോസഫി​​െൻറ ഇടപെടലിനെ തുടർന്നാണ്​. മറിച്ചായിരു​െന്നങ്കിൽ കെ.എം. മാണി യു.ഡി.എഫിലേക്ക്​ മടങ്ങിവരുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും മോൻസ്​ ജോസഫ്​ പറഞ്ഞു.

ഇതിന്​ മറുപടി പറഞ്ഞ ജോസ്​ കെ. മാണിപക്ഷത്തെ റോഷി അഗസ്​റ്റിൻ, കെ.എം. മാണി യു.ഡി.എഫിലേക്ക്​ തിരികെ വന്നതി​​െൻറ ക്രെഡിറ്റ്​ ആരും അവകാശപ്പെടേണ്ടെന്ന്​ തുറന്നടിച്ചു. ​ക്രെഡിറ്റ്​ പറയാൻ ഉണ്ടായിരു​െന്നങ്കിൽ കെ.എം. മാണി ജീവിച്ചിരിക്കു​േമ്പാഴാണ്​ വേണ്ടിയിരുന്നത്​. മുന്നണിയിലെ മുൻധാരണപ്രകാരമാണ്​ തങ്ങൾക്കൊപ്പമുള്ളയാൾ കോട്ടയം ജില്ല പഞ്ചായത്ത്​​ പ്രസിഡൻറായതെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടികളിലെ ആഭ്യന്തരപ്രശ്​നം മുന്നണിയോഗത്തിൽ ചർച്ചയാക്കുന്നത്​ ശരിയല്ലെന്നും പ്രശ്​നങ്ങൾ ചർച്ചവഴി പരിഹരിക്കണമെന്നും തുടർന്ന്​ സംസാരിച്ച രമേശ്​ ചെന്നിത്തല നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala congress mkerala newsRoshy Augustine
News Summary - Kerala Congress M MLA attend UDF meeting- Kerala news
Next Story