Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ്​ കെ. മാണിക്ക്​...

ജോസ്​ കെ. മാണിക്ക്​ പാർട്ടി സ്ഥാനങ്ങളില്ല; തെറ്റുതിരുത്തി വന്നാൽ സ്വീകരിക്കും - പി.ജെ ജോസഫ്​

text_fields
bookmark_border
ജോസ്​ കെ. മാണിക്ക്​ പാർട്ടി സ്ഥാനങ്ങളില്ല; തെറ്റുതിരുത്തി വന്നാൽ സ്വീകരിക്കും - പി.ജെ ജോസഫ്​
cancel

കോട്ടയം: കേരള കോൺഗ്രസ് ​െചയർമാൻ സ്ഥാനം സംബന്ധിച്ച കേസിൽ ജോസ്​ കെ. മാണി തെറ്റ്​ തിരുത്താൻ തയാറാകണമെന്ന്​ വർക്കിങ്​ പ്രസിഡൻറ്​ പി.ജെ ജോസഫ്​. ജോസ്​ കെ.മാണിക്ക്​ പാർട്ടിയിൽ ഒരു സ്ഥാനവുമില്ലെന്നാണ്​ കട്ടപ്പന ​സബ്​ കോടതി വിധി വ്യക്തമാക്കുന്നത്​. ജോസ്​ കെ.മാണി പാർട്ടിയുടെ ഭരണഘടനയെയാണ്​ വെല്ലുവിളിച്ചത്​. ഭരണഘടനക്കെതിരായാണ്​ യോഗം വിളിച്ച്​ ചെയർമാനായി പദവിയേറ്റത്​. ജോസ്​ തെറ്റുതിരുത്തി വന്നാൻ സ്വീകരിക്കുമെന്നും പി.ജെ ജോസഫ്​ പറഞ്ഞു.

പാർട്ടി പാർലമ​െൻററി യോഗം വിളിക്കാൻ ചെയർമാനാണ്​ അധികാരം. ചെയർമാനായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന്​ വർക്കിങ്​ ചെയർമാനാണ്​ അതിനുള്ള അവകാശം ലഭിച്ചത്​. എന്നാൽ വർക്കിങ്​ ചെയർമാനോ ചെയർമാൻ ചുമതലപ്പെടുത്തിയ ആളോ അല്ല യോഗം വിളിച്ചത്​. അനധികൃതമായി ചേർന്ന യോഗത്തിലെടുത്ത തീരുമാനം ഭരണഘടനപ്രകാരം നിലനിൽക്കില്ലെന്നാണ്​ ഇടുക്കി മുനിസിഫ്​ കോടതി ഉത്തരവിട്ടത്​.

ചെയർമാനുള്ള അധികാരങ്ങൾ ഉപയോഗിക്കരുതെന്ന​ മുനിസിഫ്​ കോടതി വിധിക്കെതിരെ ജോസ്​ നൽകിയ അപ്പീലാണ്​ സബ്​കോടതി തള്ളിയത്​. കേരള​ കോൺഗ്രസി​​െൻറ ചിഹ്നം സംബന്ധിച്ച തീരുമാനമെടുക്കാനും വർക്കിങ്​ ചെയർമാനായ തനിക്കാണ്​ അധികാരമുള്ളത്​. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ഇക്കാര്യത്തിൽ തീരുമാനമറിയിച്ചതാണ്​. എന്നാൽ ചിഹ്നം വേണ്ടെന്ന നിലപാടിലായിരുന്നു ജോസ്​. കേരള കോൺഗ്രസ്​ (എം) ഒന്നേ ഉള്ളൂ. ഭരണഘടനാനുസൃതവും നിയമാനുസൃതവുമായി മുന്നോട്ടുപോകുമെന്നും ​ജോസഫ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mjose k manikerala newsPJ Jopeph
News Summary - Kerala Congress M- Jose K Mani - PJ Jopeph - Kerala news
Next Story