കേരള കോൺഗ്രസ് തർക്കത്തിൽ ഇന്ന് ചർച്ച
text_fieldsകോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കൈമാറുന്ന വിഷയത്തിൽ കേരള കോൺഗ്രസിലെ ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ തിങ്കളാഴ്ച പരിഹാരമുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി.
മുന്നണിയിൽനിന്ന് ആരും വിട്ടുപോകരുതെന്നാണ് ആഗ്രഹം. ജോസ് കെ. മാണി വിഭാഗം പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് അവരെ അറിയിച്ചിട്ടുള്ളതാണ്. അതിൽ പോസിറ്റിവായി ഇതുവരെ മറുപടി കിട്ടിയിട്ടില്ല.
തിങ്കളാഴ്ചത്തെ ചർച്ചയോടെ വിഷയം തീരുമെന്നാണ് കരുതുന്നത്. തീരുമാനം അവർ അംഗീകരിക്കുമെന്നാണ് യു.ഡി.എഫിെൻറ പ്രതീക്ഷ.
ചർച്ചക്കുശേഷം എന്തുവേണമെന്ന് തീരുമാനിക്കും. തർക്കത്തിൽ തിങ്കളാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
യു.ഡി.എഫിനെ തള്ളി വീണ്ടും ജോസ് പക്ഷം
കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ യു.ഡി.എഫിനെ തള്ളി വീണ്ടും ജോസ് പക്ഷം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചാഴികാടന് എം.പിയും ഡോ.എന്‍. ജയരാജ് എം.എല്‍.എയും അറിയിച്ചു.
ഇല്ലാത്ത ധാരണ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥാനം ഒഴിയണമെന്ന് യു.ഡി.എഫ് നേരേത്ത ഔദ്യോഗികമായി അറിയിച്ചെങ്കിലും ജോസ് കെ. മാണി ഇത് തള്ളിയിരുന്നു

