തിരുവഞ്ചൂരിന്‍റെ പ്രസ്താവന ഇരട്ടത്താപ്പെന്ന് കേരള കോണ്‍ഗ്രസ് എം
text_fieldsകോട്ടയം: ജോസ് കെ. മാണിക്കൊപ്പമുള്ള മറ്റ് ജനപ്രതിനിധികളുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ കേരള കോൺഗ്രസ് എം. കേരള കോണ്‍ഗ്രസ് എമ്മിന് യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ല എന്നു പറഞ്ഞ് പടിയടച്ച് പുറത്താക്കിയതിന് ശേഷം ഇപ്പോള്‍ കേരള കോണ്‍ഗ്രസ് സ്വയം പുറത്തുപോയതാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് തിരുവഞ്ചൂരിന്‍റെ പ്രസ്താവനയെന്ന് കേരളാ കോണ്‍ഗ്രസ് എം ജില്ല നേതൃയോഗം വിലയിരുത്തി.
പാര്‍ട്ടിയെ പുറത്താക്കിയവര്‍ക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അര്‍ഹതയില്ല. യു.ഡി.എഫ് ജനപ്രതിനിധികളുടെ വിജയത്തിനും കേരള കോണ്‍ഗ്രസ്സ് എം പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ത്യാഗവും ഉണ്ടെന്ന കാര്യം മറക്കേണ്ടെന്നും യോഗം ഓർമിപ്പിച്ചു. ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു.
ധാര്‍മികതയുടെ പേരില്‍ ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെച്ചപ്പോള്‍ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്ന് വിജയിച്ച മറ്റ് ജനപ്രതിനിധികള്‍ കാണിക്കുന്നത് അധാര്‍മികതയാണന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ പറഞ്ഞിരുന്നു.