Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിളർപ്പുറപ്പിച്ച്​...

പിളർപ്പുറപ്പിച്ച്​ കേരള കോൺഗ്രസ്​: ബദൽ സംസ്ഥാന സമിതി വിളിച്ച്​ ജോസ്​ കെ മാണി

text_fields
bookmark_border
jose-k-mani
cancel

കോട്ടയം: കെ.എം. മാണിയുടെ വിയോഗത്തിനുപിന്നാലെ ചെയർമാനെ​ച്ചൊല്ലി കേരള കോൺഗ്രസ്​​ പിളരുന്നു. പിളർപ്പുറപ്പി ച്ച്​​ ​ ജോസ്​ കെ. മാണി വിഭാഗം ഞായറാഴ്​ച ​ബദൽ സംസ്​ഥാന സമിതി യോഗം വിളിച്ചു. ഉച്ചക്ക്​ രണ്ടിന്​ കോട്ടയം സി.എസ്. ഐ റിട്രീറ്റ് സ​​െൻററിലാണ്​ യോഗം.

ചെയര്‍മാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന സമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട ്ട് 127 അംഗങ്ങള്‍ ഒപ്പിട്ട് കത്ത് വര്‍ക്കിങ്​ ചെയര്‍മാന്‍ പി.ജെ. ജോസഫിന്​ ഈ മാസം മൂന്നിന് ജോസ്​ കെ. മാണി വിഭാഗം കൈമാറിയിരുന്നു. എന്നാൽ, സംസ്​ഥാന കമ്മിറ്റി വിളിക്കില്ലെന്ന നിലപാടിൽ ജോസഫ്​ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനി ടെയാണ്​ ​കത്തില്‍ ഒപ്പിട്ടവരിൽ മുതിര്‍ന്ന നേതാവായ തൊടുപുഴയിൽനിന്നുള്ള പ്രഫ. കെ.എ. ആൻറണി യോഗം വിളിച്ചത്​​. പി. ജെ. ജോസഫടക്കം മുഴുവൻ സംസ്​ഥാന കമ്മിറ്റി അംഗങ്ങൾക്കും കത്ത്​ നൽകി​. ശനിയാഴ്​ച വൈകീട്ട്​ എസ്​.എം.എസിലൂടെയും അറിയിപ്പ്​ ആവർത്തിച്ചു​. ചെയർമാൻ തെരഞ്ഞെടുപ്പെന്ന ഏക അജണ്ടയാണ്​​ നോട്ടീസിലുള്ളത്​.

കെ.എം. മാണി മരിച്ച്​ 60 ദിവസം പിന്നിട്ടതിനു പിന്നാലെയാണ്​ അദ്ദേഹത്തി​​​െൻറ പേരിലുള്ള പാർട്ടി പിളർപ്പിലേക്ക്​ എത്തുന്നത്​. സഭ നേതൃത്വം മുൻകൈയെടുത്ത്​ പലതവണ പിളർപ്പൊഴിവാക്കാൻ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ചെയർമാൻ സ്​ഥാനത്തിൽ വിട്ടുവീഴ്​ചക്ക്​ ഇരുവിഭാഗവും തയാറായില്ല. കഴിഞ്ഞദിവസം ജോസഫ്​ വിഭാഗം സി.എഫ്​. തോമസിനെ ചെയർമാനാക്കിയുള്ള ഫോർമുല അവതരിപ്പിച്ചെങ്കിലും ഇത്​ തള്ളിയാണ്​ ബദൽ യോഗം ജോസ്​ കെ. മാണി വിളിച്ചത്​. യോഗത്തിൽ ഐകകണ്​ഠ്യേന ജോസ്​ കെ. മാണിയെ ചെയർമാനാക്കാനാണ്​ തീരുമാനം. നിലവിൽ ​സംസ്​ഥാന കമ്മിറ്റിയിൽ ജോസ്​ കെ. മാണിക്കാണ്​ ഭൂരിപക്ഷം. നിയവിദഗ്​ധരുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ്​ നിർണായകനീക്കം. ബദൽ സംസ്​ഥാന കമ്മിറ്റി യോഗം നിയമപരമായി നിലനിൽക്കുമെന്ന നിയമോപദേശമാണ്​ ഇവർക്ക്​ ലഭിച്ചത്​.

നിയുക്​ത എം.പി തോമസ്​ ചാഴികാടൻ, എം.എൽ.എമാരായ റോഷി അഗസ്​റ്റിൻ, ഡോ. എൻ. ജയരാജ്​ അടക്കമുള്ളവരും മാണി വിഭാഗത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പ​ങ്കെടുത്തു. എന്നാൽ, പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്​. തോമസ്​ എം.എൽ.എ എത്തിയില്ല. ഇതോടെ ഇദ്ദേഹത്തി​​​െൻറ നിലപാട്​ നിർണായകമായി​. ഞായറാഴ്​ചത്തെ യോഗത്തിൽ പ​ങ്കെടുക്കാനെത്തുമോയെന്ന ആകാംക്ഷയിലാണ്​ ഇരുവിഭാഗവും.

സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന് ആവര്‍ത്തിച്ച്​ ആവശ്യപ്പെട്ടിട്ടും പി.ജെ. ജോസഫ്​ തയാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നതെന്ന്​ ജോസ്​ കെ. മാണി എം.പി കോട്ടയത്ത്​ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. യോഗം വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കും. പി.ജെ. ജോസഫ്​ അടക്കം ആർക്കും യോഗത്തിൽ പ​ങ്കെടുക്കാം. ചെയർമാനുമാകാം -അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ പാർട്ടി ഓഫിസിൽ മുതിർന്ന ​നേതാക്കളുടെ യോഗത്തിനു​േശഷമാണ്​ ​ജോസ്​ കെ. മാണി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്​. ബദൽ കമ്മിറ്റിയല്ല. നാലിലൊന്ന്​ അംഗങ്ങൾ ആവശ്യ​െപ്പട്ടാൽ സംസ്​ഥാന കമ്മിറ്റി വിളിക്കണമെന്നാണ്​ ഭരണഘടനയിലെ വ്യവസ്​ഥ. ഇല്ലെങ്കിൽ കത്ത്​ നൽകിയവർക്ക്​ യോഗം വിളിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ​

ചെയർമാ​​​​​െൻറ കസേരയിൽ ജോസ്​ കെ. മാണി

കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാ​​​​​െൻറ കസേരയിൽ ജോസ്​ കെ. മാണി. കോട്ടയത്തെ പാർട്ടി സംസ്​ഥാന കമ്മിറ്റി ഓഫിസിൽ നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ കെ.എം. മാണിയുടെ കസേരയിലിരുന്നാണ്​ ജോസ്​ കെ. മാണി ചർച്ചകൾക്ക്​ നേതൃത്വം ​നൽകിയത്​.

ശനിയാഴ്​ച വൈകീട്ട്​ 5.30ഓടെ ഓഫിസിലെത്തിയ ജോസ്​ കെ. ​മാണി, ചെയർമാൻ കെ.എം. മാണി എന്ന ബോർഡ്​ നീക്കാത്ത മുറിയിലേക്ക്​ പ്രവേശിച്ചു. തുടർന്ന്​ ചെയർമാ​​​​​െൻറ കസേരയിൽ ഇരുന്നു. പി.ടി. ജോസ്​, എം.എൽ.എമാരായ റോഷി അഗസ്​റ്റിൻ, എൻ. ജയരാജ്​, നിയുക്​ത എം.പി േതാമസ്​ ചാഴികാടൻ, ജോസഫ്​ പുതുശേരി, സ്​റ്റീഫൻ ജോർജ്​ എന്നിവരടക്കം നേതാക്കളെ സാക്ഷിയാക്കിയാണ്​ ഇരുന്നത്​. സംസ്​​ഥാന കമ്മിറ്റി ഓഫിസ്​ കൈയേറുന്നത്​ ഒഴിവാക്കാൻ മാണി വിഭാഗം പ്രവർത്തകർ കാവലും ഏർപ്പെടുത്തി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mjose k manikerala newsmalayalam news
News Summary - kerala congress M chairman; jose k mani called seperate state committee -kerala news
Next Story