വിട്ടുവീഴ്ചക്കില്ല; പത്ത് സീറ്റിലും മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ്; സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അറിയില്ലെന്ന് നേതാക്കൾ
text_fieldsപി.ജെ ജോസഫ്
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിലും മത്സരിക്കാൻ കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു. വിട്ടുവീഴ്ച വേണ്ടെന്നും ഒരു സീറ്റും കോൺഗ്രസിന് വിട്ടുനൽകേണ്ടതില്ലെന്നുമാണ് പി.ജെ. ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന യോഗത്തിൽ ഉയർന്ന പൊതുഅഭിപ്രായം.
ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനും സീറ്റുവിഭജന ചർച്ചകൾ നടത്താനും പി.ജെ. ജോസഫിനെ യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ തവണ ജോസഫ് വിഭാഗം പരാജയപ്പെട്ട നാലുസീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി ചർച്ചകൾ വന്ന സാഹചര്യത്തിലാണ് ഉന്നതാധികാര സമിതിയോഗം നടന്നത്.
എന്നാൽ ഇത്തരം ചർച്ചകളെ കുറിച്ച് അറിയില്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നത്. കോൺഗ്രസ് നേതൃത്വം ഇക്കാര്യം പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ വരുന്ന ചർച്ചകളോട് പ്രതികരിക്കേണ്ടതില്ലെന്നും യോഗത്തിനുശേഷം എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

