Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസഫ്​ വിഭാഗത്തിൽ...

ജോസഫ്​ വിഭാഗത്തിൽ വീണ്ടും കൊഴിഞ്ഞുപോക്ക്​; സംസ്ഥാന വൈസ് ചെയര്‍മാൻ രാജിവെച്ചു

text_fields
bookmark_border
vc chandy 986786
cancel
camera_alt

വി.സി. ചാണ്ടി മാസ്റ്റർ

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ വീ​ണ്ടും രാ​ജി. സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍മാ​ൻ വി.​സി. ചാ​ണ്ടി മാ​സ്റ്റ​റാ​ണ്​ കോ​ട്ട​യം പ്ര​സ്​​ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

പി.​ജെ.​ ജോ​സ​ഫ്​ 2019 ല്‍ ​കോ​ട്ട​യം പാ​ര്‍ല​മെ​ന്റ് സീ​റ്റി​നു വേ​ണ്ടി കെ.​എം. മാ​ണി​യു​മാ​യി അ​നാ​വ​ശ്യ ത​ര്‍ക്ക​മു​ണ്ടാ​ക്കി പാ​ര്‍ട്ടി​യെ പി​ള​ര്‍ത്തി​യെ​ന്നും 2024ല്‍ ​കോ​ട്ട​യം പാ​ര്‍ല​മെ​ന്റ് സീ​റ്റ് പാ​ര്‍ട്ടി​ക്ക് കി​ട്ടി​യ​പ്പോ​ള്‍ കോ​ട്ട​യ​ത്തി​ന് പു​റ​ത്തു​ള്ള ആ​ളെ സ്ഥാ​നാ​ർ​ഥി​യാ​യി ഇ​റ​ക്കു​മ​തി ചെ​യ്ത​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കെ.​എം. മാ​ണി​യു​ടെ മ​ര​ണ ശേ​ഷം ചി​ല കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ കൂ​ട്ടു​പി​ടി​ച്ച് യു.​ഡി.​എ​ഫി​ല്‍ നി​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​നെ പു​റ​ത്താ​ക്കി ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ഇ​തു​മൂ​ലം യു.​ഡി.​എ​ഫി​ന് ല​ഭി​ക്കു​മാ​യി​രു​ന്ന ഭ​ര​ണം ന​ഷ്ട​മാ​യി.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി, ഓ​ഫി​സ് ചാ​ര്‍ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, 1991 മു​ത​ല്‍ 15 വ​ര്‍ഷം കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്, 1997ല്‍ 22 ​അം​ഗ സം​സ്ഥാ​ന വ​ര്‍ക്കി​ങ്​ ക​മ്മി​റ്റി മെം​ബ​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, പാ​ര്‍ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗ​വും കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ന്റു​മാ​യ അ​റ​ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജി​വെ​ച്ചി​രു​ന്നു.

സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ എ​ന്ന പു​തി​യ പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ച്ച്​ എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​വു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PJ JosephKerala congress
News Summary - Kerala congress Joseph state vice chairman resigned
Next Story