റാന്നി: ജയസാധ്യതയുണ്ടെങ്കിലും ജോസഫ് ഗ്രൂപ് റാന്നി ഏറ്റെടുക്കിെല്ലന്ന് മണ്ഡലം പ്രസിഡൻറ് കെ.വി. കുര്യാക്കോസ് അറിയിച്ചു. തിരുവല്ല സീറ്റിന് വേണ്ടിയാണ് ശ്രമിക്കുന്നത്.
നേരത്തേ യു.ഡി.എഫ് തിരുവല്ല സീറ്റ് ജോസഫിനുവേണ്ടി മാറ്റിെവച്ച സാഹചര്യത്തിൽ റാന്നിയിലേക്കില്ല. സ്ഥാനാർഥി ആരെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. വിക്ടർ ടി.തോമസ്, ജോസഫ് എം.പുതുശ്ശേരി, കുഞ്ഞുകോശി പോൾ, വർഗീസ് മാമ്മൻ എന്നിവരുടെ പേരുകൾ ഉയർന്നുവരുന്നു. അതേസമയം, ജോസ് വിഭാഗത്തിന് റാന്നി വിട്ടുകൊടുത്ത സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം തീരുമാനമായില്ല.
ജില്ല പ്രസിഡൻറ് എൻ.എം. രാജു, ആലിച്ചൻ ആറൊന്നിൽ എന്നിവരുടെ പേരാണുള്ളത്. യു.ഡി.എഫിൽ റാന്നി സീറ്റിനുവേണ്ടി റിങ്കു ചെറിയാൻ, അഡ്വ. തോമസ് മാത്യു പനച്ചിമൂട്ടിൽ, ജയവർമ, ടി.കെ. സാജു എന്നിവരുടെ പേരാണുള്ളത്.
തങ്ങളുടെ കുത്തകയായ സീറ്റ് നഷ്ടപ്പെട്ടതിൽ സി.പി.എം അണികളിൽ അമർഷമുണ്ട്. നാറാണംമൂഴി ഉന്നത്താനാനിയിൽ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയത് നേതൃത്വം നിഷേധിച്ചിട്ടുണ്ട്. ഉറച്ച സീറ്റിൽ പരീക്ഷണം നടത്തുന്നത് ആത്മഹത്യപരമായിരിക്കുമെന്നാണ് ഇവരിൽ ഒരുപക്ഷം അഭിപ്രായപ്പെടുന്നത്.
നിലവിലെ എം.എൽ.എ രാജു എബ്രഹാമിന് സീറ്റ് നൽകിയില്ലെങ്കിലും പകരക്കാരനായി റാന്നിക്കാരനായ പി.എസ്.സി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന റോഷനെയായിരുന്നു കണ്ടിരുന്നത്.