Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഡി.എഫ് പ്രവേശനം ബുധനാഴ്ചക്കകമെന്ന് ജോസ് കെ. മാണി; ദിശയില്ലാത്ത കൊതുമ്പുവള്ളമെന്ന് ജോസഫ്

text_fields
bookmark_border
എൽ.ഡി.എഫ് പ്രവേശനം ബുധനാഴ്ചക്കകമെന്ന് ജോസ് കെ. മാണി; ദിശയില്ലാത്ത കൊതുമ്പുവള്ളമെന്ന് ജോസഫ്
cancel
camera_alt

പി.ജെ. ജോസഫും ജോസ്​ കെ. മാണിയും

കോട്ടയം: ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം അടുത്ത ബുധനാഴ്ചക്കകം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എം.പി. തദ്ദേശ, നിയമസഭ സീറ്റുകൾ സംബന്ധിച്ച അന്തിമ ചർച്ചകൾ നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത്. കേരള രാഷ്ട്രീയം കേരള കോൺഗ്രസിലൂടെ എന്ന ചിത്രം തെളിയുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് വിഭാഗമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഏതുസമയത്തും മുങ്ങിത്താഴാം. ഇടത് മുന്നണിയിൽ ഉണ്ടാകുമോ, അവർ മുന്നണിയിൽ പ്രവേശിപ്പിക്കുമോ എന്ന് വ്യക്തമല്ലെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Congress, Jose k Mani's LDF Entry soon
Next Story