Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ്​ ജോസ്​...

കേരള കോൺഗ്രസ്​ ജോസ്​ വിഭാഗ​ത്തെ യു.ഡി.എഫിൽ നിന്ന്​ പുറത്താക്കി

text_fields
bookmark_border
കേരള കോൺഗ്രസ്​ ജോസ്​ വിഭാഗ​ത്തെ യു.ഡി.എഫിൽ നിന്ന്​ പുറത്താക്കി
cancel

തിരുവനന്തപുരം/കോട്ടയം: കേരള കോൺഗ്രസ്​ ജോസ്​ വിഭാഗ​ത്തെ യു.ഡി.എഫിൽ നിന്ന്​ പുറത്താക്കി. കോട്ടയം ജില്ല പ്രസിഡൻറ്​ സ്ഥാനം രാജി വെച്ച്​ ജോസഫ്​ വിഭാഗത്തിന്​ നൽകണമെന്ന യു.ഡി.എഫ്​ തീരുമാനം അനുസരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ്​​ നടപടി.

ജോസ്​. കെ. മാണി വിഭാഗത്തിന്​ യു.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്ന്​ മുന്നണി കൺവീനർ ബന്നി ബെഹന്നാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിൻെറയും മറ്റ്​ ഘടകകക്ഷികളുടേയും കൂട്ടായ തീരുമാനമാണിത്. ഇനി ​ജോസ്​ കെ.മാണി വിഭാഗവുമായി ചർച്ചയില്ല. യു.ഡി.എഫ്​ യോഗത്തിലേക്ക്​ അവരെ വിളിക്കില്ലെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി.

അതേസമയം, പുതിയ സംഭവ വികാസങ്ങളെ തുടർന്ന്​ ജോസ്​ വിഭാഗം ഇടതുമുന്നണിയിലേക്ക്​ പോവുകയാണെന്നാണ്​ സൂചന. നാലുമണിക്ക്​ ജോസ്​ കെ. മാണി വിളിച്ചുചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. മുന്നണി പ്രവേശനം സംബന്ധിച്ച്​ മൂന്നുനാല്​ തവണ എൽ.ഡി.എഫ്​ നേതാക്കളുമായി ജോസ്​ വിഭാഗം ചർച്ച നടത്തിയിരുന്നു.

യു.ഡി.എഫ്​ കടുത്ത നടപടി എടുക്കുമെന്ന സൂചന ലഭിച്ചിട്ടും ജോസ്​ വിഭാഗം നിലപാടിൽ മാറ്റം വരുത്താൻ തയാറാകാഞ്ഞത്​ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച വ്യക്​തമായ ഉറപ്പ്​ എൽ.ഡി.എഫ്​ നേതാക്കളിൽ നിന്ന്​ ലഭിച്ചതി​​െൻറ അടിസ്​ഥാനത്തിലാണെന്നും വിലയിരുത്തപ്പെടുന്നു.

യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോട്ടയം ജില്ല പഞ്ചായത്തിൽ അവസാന ഒരുവർഷം കേരള കോൺഗ്രസിന് എന്ന യു.ഡി.എഫിലെ നേരത്തേയുള്ള ധാരണ അനുസരിച്ച് 2019 ജൂലൈയിലാണ് കോൺഗ്രസ് സ്ഥാനം രാജിവെച്ചത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ പ്രസിഡൻറ് സ്ഥാനത്തിനായി പോരടിച്ചെങ്കിലും കോൺഗ്രസ് ഇടപെട്ട് ജോസ് വിഭാഗത്തിലെ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കലിന് അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു.

തുടർന്ന്​ നിരവധി തവണ ഈ വിഷയത്തിൽ ചർച്ച നടത്തുകയും ജോസ്​ വിഭാഗവും ജോസഫ്​ വിഭാഗവും ഭരണം പങ്കിടണമെന്ന്​ യു.ഡി.എഫ്​ ധാരണയിലെത്തുകയും ചെയ്​തിരുന്നു. എന്നാൽ ജോസ്​ വിഭാഗം രാജി വെക്കാൻ തയാറാവാത്തതിനാൽ ജോസഫ്​ വിഭാഗം ഈ വിഷയം മുന്നണിയിൽ ഉയർത്തുകയായിരുന്നു. പല തവണ ചർച്ച നടത്തിയെങ്കിലും വഴങ്ങാൻ ജോസ്​ വിഭാഗം തയാറായില്ല. ഇത്തരത്തിൽ ഒരു ധാരണയില്ലെന്നാണ്​ ജോസ്​ വിഭാഗം പറയുന്നത്​. യാതൊരു വിധത്തിലും മുന്നണി തീരുമാനത്തിന്​ വഴങ്ങാതായതോടെയാണ്​ യു.ഡി.എഫ്​ ജോസ്​ വിഭാഗത്തെ മുന്നണിയിൽ നിന്ന്​ പുറത്താക്കാൻ തീരുമാനിച്ചത്.

യു.ഡി.എഫ ് തീരുമാനത്തെ ജോസഫ്​ വിഭാഗം സ്വാഗതം ചെയ്​തു. അതേസമയം, മുന്നണി ചേരാതെയെടുത്ത തീരുമാനമാണിതെന്ന്​ ജോസ്​ വിഭാഗം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala congressjose k maniKerala News
News Summary - kerala congress jose k mani wing dismissed from udf
Next Story