കേരള കോൺഗ്രസ് ജേക്കബ് പിളർന്നു; ജോണി നെല്ലൂർ വിഭാഗം ജോസഫിലേക്ക്
text_fieldsകോട്ടയം: കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു. കേരള കോൺഗ്രസ് (എം) വിഭാഗവുമായി ലയിക്കുന്നതുമായി ബന്ധപ്പ െട്ട ചർച്ചകളാണ് പിളർപ്പിലേക്ക് നയിച്ചത്. ലയനം വേണ്ടെന്ന നിലപാടിൽ അനൂപ് ജേക്കബ് ഉറച്ചുനിന്നതോടെയാണ് വ ിരുദ്ധ അഭിപ്രായങ്ങൾ പൊട്ടിത്തെറിയിലേക്കെത്തിയത്. ജോസഫ് വിഭാഗവുമായി ലയിക്കാനാണ് ജോണിനെല്ലൂർ വിഭാഗത്തിെൻറ തീരുമാനം. അനൂപ് ജേക്കബ്, ജോണി നെല്ലൂർ വിഭാഗം ഗ്രൂപ്പുകൾ പ്രത്യേകം യോഗം ചേരുന്നുണ്ട്.
ലയന തീരുമാനവുമായി ജോണി നെല്ലൂർ നേരത്തേ ജോസഫുമായി ധാരണയിലെത്തിയിരുന്നു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിെൻറ ഭാവി തീരുമാനിക്കുന്ന നിർണായക സംസ്ഥാനകമ്മറ്റികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജോണിനെല്ലൂരിെൻറ നേതൃത്വത്തിൽ ചേരുന്ന യോഗം ജോസഫ് വിഭാഗവുമായുള്ള ലയനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
അനൂപ ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്തത്. ഇരുവിഭാഗവും പരസ്പരം വിമത നീക്കമായാണ് ആരോപണം ഉന്നയിക്കുന്നത്. കേരള കോൺഗ്രസ് (എം)നു പിന്നാലെ ജേക്കബ് വിഭാഗവും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് യു.ഡി.എഫിന് തലവേദനയാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
