Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസഫിന്​ ഇടുക്കി...

ജോസഫിന്​ ഇടുക്കി നൽകിയാൽ പ്രതിസന്ധി തീരും -റോഷി അഗസ്​റ്റിൻ

text_fields
bookmark_border
Roshy-Augustine
cancel

കോട്ടയം: ഒരു​ സീറ്റ്​ കൂടി കിട്ടിയാൽ കേരള കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രതിസന്ധിക്ക്​ പരിഹാരമാകുമെന്ന്​ റോഷി അ ഗസ്റ്റിന്‍ എം.എല്‍.എ. കോട്ടയം സീറ്റില്‍ തോമസ്​ ചാഴിക്കാടന്‍ പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇടുക്കി സീറ്റ് നൽകുകയാ ണെങ്കിൽ പി.ജെ ജേസഫ് മത്സരിക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

പി.ജെ ജോസഫിന് കോട്ടയത്ത് സീറ്റ് നല്‍കണമെന്ന്​ കോണ്‍ഗ്രസ് സമ്മർദ്ദം ചെലുത്തിയതായി അറിയില്ല. കേരള കോൺഗ്രസ്​ സ്​ഥാനാർഥിയെ സംബന്ധിച്ച്​ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. നിലവില്‍ യു.ഡി.എഫ് എല്ലാ സീറ്റുകളും വിജയിക്കുന്ന സാഹചര്യമാണ്. ഒരു സീറ്റിലും പരാജയഭീതിയില്ലെന്നും റോഷി പറഞ്ഞു.

കോട്ടയം സീറ്റിൽ സ്​ഥനാർഥി നിർണയം ചർച്ചകൾക്ക്​ ശേഷമാണ്​ നടന്നത്​. കോട്ടയത്ത് പരാജയപ്പെടമെന്ന്​ പി.ജെ ജോസഫ് പറഞ്ഞിട്ടില്ലെന്നും
അണികളുടെ വികാരം പരിഗണിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

അതേസമയം, തോമസ്‌ ചാഴിക്കാടനെ മാറ്റേണ്ടതില്ലെന്ന് മോൻസ് ജോസഫ് വ്യക്​തമാക്കി. ചാഴിക്കാടനെ മാറ്റണമെന്ന്​ ആവശ്യപ്പെട്ടിട്ടില്ല. പി.ജെ ജോസഫിനെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള സമവായ സാധ്യതകൾ തേടണം. ഇടുക്കിയിൽ പി.ജെ ജോസഫ് മത്സരിക്കണമെന്ന റോഷി അഗസ്റ്റി​​​െൻറ ആവശ്യം സ്വാഗതാർഹമാണെന്നും മോൻസ്​ ​േജാസഫ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congresskerala newsmalayalam newsRoshy AugustineLok Sabha Electon 2019
News Summary - Kerala Congress insurgency Ends If we get One More Seat - Kerala News
Next Story