Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി പരാമർശത്തിൽ...

മാണി പരാമർശത്തിൽ കുരുങ്ങി കേരള കോൺഗ്രസ്​; പ്രതികരണം തേടിയവരോട്​ ക്ഷുഭിതനായി റോഷി, സി.പി.എമ്മിന്‍റെ വിശദീകരണം തൃപ്​തികരമെന്ന്​ ജോസ്​

text_fields
bookmark_border
മാണി പരാമർശത്തിൽ കുരുങ്ങി കേരള കോൺഗ്രസ്​; പ്രതികരണം തേടിയവരോട്​ ക്ഷുഭിതനായി റോഷി, സി.പി.എമ്മിന്‍റെ വിശദീകരണം തൃപ്​തികരമെന്ന്​ ജോസ്​
cancel
camera_alt(ഫയൽ ചിത്രം)

തിരുവനന്തപുരം: മുൻധനമന്ത്രി കെ.എം മാണി അഴിമതിക്കാരനായിര​ുന്നുവെന്ന സർക്കാർ അഭിഭാഷകന്‍റെ വാദത്തിൽ കുരുങ്ങി ഉഴറുകയാണ്​ കേരള കോൺഗ്രസ്​. നിയമസഭയിലെ അക്രമസംഭവങ്ങളിൽ എം.എൽ.എമാർക്കെതിരായ നടപടി അവസാനിപ്പിക്കാൻ സുപ്രീം കോടതിയിൽ സംസ്​ഥാന സർക്കാറിന്‍റെ അഭിഭാഷകൻ അവതരിപ്പിച്ച വാദങ്ങളിലാണ്​ മാണിക്കെതിരായ പരാമർശം ഉണ്ടായിരുന്നത്​. അഴിമതിക്കാരനായ ധനമന്ത്രിക്കെതിരായിരുന്നു എം.എൽ.എമാരുടെ സമരമെന്നാണ്​ അഭിഭാഷകൻ വാദിച്ചത്​. എന്നാൽ, ഇപ്പോൾ എൽ.ഡി.എഫിന്‍റെ ഭാഗമായ മാണി കോൺഗ്രസ്​ ഈ വാദത്തോടെ പ്രതിസന്ധിയിലായി. തങ്ങളുടെ സമ്മുന്നത നേതാവിനെതിരായ പരാമർശത്തിൽ സ്വീകരിക്കുന്ന നിലപാട്​ നിർണായകമായതിനാൽ അണികളോട്​ എങ്ങനെ വിശദീകരിക്കുമെന്ന പ്രതിസന്ധിയാണ്​ നേതൃത്വം നേരിടുന്നത്​.

കെ.എം മാണിയുടെ മകനും കേരള കോൺഗ്രസ്​ നേതാവുമായ ജോസ് കെ മാണി വിഷയത്തിൽ കാര്യമായ പ്രതികരണം നടത്താൻ തയാറായില്ല. മാണിക്കെതിരായ പരാമർശമല്ലെന്നും യു.ഡി.എഫിനെതിരായ സമരമായിരുന്നുവെന്നുമുള്ള സി.പി.എം നിലപാട്​ തൃപ്​തികരമാണെന്നാണ്​ ​ജോസ്​ കെ. മാണി പ്രതികരിച്ചത്​.

വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് കേരള കോൺ​ഗ്രസ്​ നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിൻ ക്ഷുഭിതനായാണ്​ പ്രതികരിച്ചത്​. പാർട്ടിയുടെ നിലപാട് മുന്നണിയെ അറിയിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. മാണിയെക്കുറിച്ച് പൊതുസമൂഹത്തിന് എല്ലാം അറിയാമെന്ന്​ അദ്ദേഹം പറഞ്ഞു.

അതേസമയം, സുപ്രീം കോടതിയിലെ കെ.എം.മാണി വിരുദ്ധ പരാമർശത്തിൻ്റെ പേരിൽ വിവാദമുണ്ടാക്കേണ്ടെന്നാണ്​ കേരള കോൺ (എം) സ്റ്റിയറിങ്​ കമ്മിറ്റിയുടെ തീരുമാനം. കേരള രാഷ്ട്രീയത്തെക്കുറിച്ചറിയാത്ത അഭിഭാഷകൻ്റെ നാക്കു പിഴയാണെന്നാണ്​ പാർട്ടി വിലയിരുത്തൽ. പ്രസ്​താവനകൾ എൽ.ഡി.എഫിൽ പ്രശ്​നങ്ങളുണ്ടാക്കുമെന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്നാണ്​ പാർട്ടി നിലപാട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congress M
News Summary - kerala congress in trouble on mani issue
Next Story