Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ്​ അധിക...

കേരള കോൺഗ്രസ്​ അധിക സീറ്റ്​ ചോദിക്കുന്നത്​ സമ്മർദമല്ല -കെ.എം മാണി

text_fields
bookmark_border
കേരള കോൺഗ്രസ്​ അധിക സീറ്റ്​ ചോദിക്കുന്നത്​ സമ്മർദമല്ല -കെ.എം മാണി
cancel

കോട്ടയം: ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ അധിക സീറ്റ്​ ചോദിക്കുന്നത്​ സമ്മർദമല്ലെന്ന്​ കെ.എം മാണി. മുന്നണിയോട്​ അധിക സീറ്റ്​ വേണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അധിക സീറ്റ്​ ചോദിക്കാൻ ഘടകകക്ഷികൾക്ക്​​ അവകാശമുണ്ട്​. എന്നാൽ, മുന്നണിയെ സമ്മർദത്തിലാക്കാനില്ലെന്നും മാണി പറഞ്ഞു.

കേരള കോൺഗ്രസിന്​ രണ്ട്​ സീറ്റ്​ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി ​പി.ജെ.ജോസഫ്​ വ്യക്​തമാക്കിയിരുന്നു. ഇടുക്കി, ചാലക്കുടി സീറ്റുകളിൽ എതെങ്കിലുമൊന്ന്​ വേണമെന്നായിരുന്നു ജോസഫി​​​​െൻറ ആവശ്യം. എന്നാൽ, ഇതിനോട്​ മാണി യോജിച്ചില്ലെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ വ്യക്​തതയുമായി കെ.എം മാണി രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressk.m manikerala newsmalayalam news
News Summary - Kerala congress Extra seat issue-Kerala news
Next Story