Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാൻ ​പാർട്ടി...

താൻ ​പാർട്ടി െചയർമാനാവുന്നതാണ്​ ന്യായമെന്ന്​ പി.ജെ. ജോസഫ്

text_fields
bookmark_border
താൻ ​പാർട്ടി െചയർമാനാവുന്നതാണ്​ ന്യായമെന്ന്​ പി.ജെ. ജോസഫ്
cancel

ഇടുക്കി: കേരള കോൺഗ്രസിൽ ​െചയർമാൻ സ്ഥാനം സംബന്ധിച്ച്​ തർക്കം മുറുകുന്നു. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്​ചയില ്ലെന്ന നിലപാടിൽ ജോസഫ്​ വിഭാഗം ഉറച്ചു നിൽക്കുകയാണ്​. താൻ ​െചയർമാനും ജോസ്​ കെ. മാണി വർക്കിങ്​ ചെയർമാനും സി. എഫ് ​ തോമസ്​ പാർലമ​െൻററി പാർട്ടി നേതാവുമാവും ആവുന്നതാണ്​ ന്യായമെന്ന്​ പി.ജെ. ജോസഫ് പറഞ്ഞു​.

കേരള കോൺഗ്രസിനു ള്ളിലെ പ്രശ്​നങ്ങൾ തെരുവിൽ വലിച്ചിഴക്കുന്നത്​ ശരിയല്ല. പ്രശ്​നങ്ങൾ തുടങ്ങിവെച്ചത്​ ജോസ്​ കെ. മാണി വിഭാഗമാണെന്നും അതിനോട്​ പ്രതികരി​ക്കേണ്ടതില്ലെന്ന് പ്രവർത്തകരോട്​​ പറഞ്ഞിട്ടുണ്ടെന്നും ജോസഫ്​ മാധ്യമപ്രവർത്തകരോട്​ വ്യക്തമാക്കി.

പാർല​െമൻററി പാർട്ടി യോഗം വിളിച്ചു ചേർക്കും. ചെയർമാൻ സ്ഥാനം സംബന്ധിച്ച്​ അതിൽ ചർച്ച ചെയ്​ത്​ സമവായമുണ്ടാക്കിയ ശേഷം സംസ്ഥാന കമ്മിറ്റിയിൽ നിന്ന്​​ അംഗീകാരം നേടും. പരമാധികാരം സംസ്ഥാന കമ്മിറ്റിക്കാണെങ്കിലും പാർലമ​െൻററി പാർട്ടി യോഗത്തിൽ സമവായമുണ്ടാക്കിയ ശേഷം അവിടെ അവതരിപ്പിക്കുകയാണ്​ ചെയ്യുക. പ്രധാന​പ്പെട്ട എല്ലാ തീരുമാനങ്ങളും കെ.എം മാണി അങ്ങനെയായിരുന്നു എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർല​െമൻററി പാർട്ടി യോഗത്തിൽ നിന്ന്​ ജോസ്​ കെ. മാണി വിഭാഗം വിട്ടു നിൽക്കുമെന്ന്​ കരുതുന്നില്ല. അവരെ യോഗത്തിന്​ വിളിക്കും. പങ്കെടുക്കുമെന്നുതന്നെയാണ്​ പ്രതീക്ഷയെന്നും പി.​െജ. ജോസഫ്​ വ്യക്തമാക്കി.

കേരള കോൺഗ്രസ് എം ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി യോഗം ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗം കഴിഞ്ഞ ദിവസം ജോസഫിന്​ കത്തുനൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mkerala newsmalayalam newskerala congress chairman
News Summary - kerala congress chairman position dispute pj joseph -kerala news
Next Story