കാനം വെറും കുശിനിക്കാരനെന്ന് കേരളാ കോൺഗ്രസ്
text_fieldsകോട്ടയം: മുന്നണി പ്രവേശനത്തില്‍ തീരുമാനം പറയേണ്ടത് കാരണവന്മാരാണെന്ന് കാനത്തിനെ ഓർമിപ്പിച്ച് കേരള കോൺഗ്രസിെൻറ മറുപടി. കേരള കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചുള്ള സി.പി.ഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രെൻറ പ്രസ്താവനക്ക് മറുപടിയായാണ് ഡോ. എൻ. ജയരാജ് എം.എൽ.എയുടെ പ്രസ്താവന.
കാരണവന്മാർ അഭിപ്രായം പറയേണ്ടിടത്ത് കുശിനിക്കാർക്കെന്താണ് കാര്യമെന്നാണ് കേരള കോൺഗ്രസിെൻറ ചോദ്യം. കേരള കോൺഗ്രസ് ഒരു മുന്നണിയിലും അപേക്ഷ നൽകി കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴക്കേസിലും ഇപ്പോൾ സോളാർ കേസിലുംപെട്ടിരിക്കുന്ന കേരള കോൺഗ്രസ് എമ്മിനെ തൈലം തളിച്ചെടുക്കേണ്ട ആവശ്യം ഇടതുമുന്നണിക്ക് ഇല്ലെന്നായിരുന്നു കാനത്തിെൻറ പ്രസ്താവന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
