Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്വേഷ പ്രചാരണം തടയാൻ...

വിദ്വേഷ പ്രചാരണം തടയാൻ കേരളം ട്വിറ്ററിലേക്ക്​; തരംഗമായി പുതിയ ഹാഷ്​ടാഗ്​

text_fields
bookmark_border
വിദ്വേഷ പ്രചാരണം തടയാൻ കേരളം ട്വിറ്ററിലേക്ക്​; തരംഗമായി പുതിയ ഹാഷ്​ടാഗ്​
cancel

കോഴിക്കോട്​: കേരളത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന ട്വിറ്റർ ആക്രമങ്ങളെ പ്രതിരോധിക്കാനായി പുതിയ നീക്കവുമായി മലയാളികൾ. ഇതി​​െൻറ ഭാഗമായി മലയാളി ട്വിറ്റർ സർക്കിൾ എന്ന പേരിൽ ഫേസ്​ബുക്കിൽ ഗ്രൂപ്പും ഇപ്പോൾ​ തുടങ്ങിയിരിക്കുകയാണ്​. മലയാളികൾ താരതമ്യേന വളരെ കുറവുള്ള ട്വിറ്ററിലേക്ക്​ കൂടുതൽ പേരെ എത്തിക്കാനാണ്​ ഇതിലൂടെ അവരുടെ ശ്രമം. ഫേസ്​ബുക്കിനോടാണ്​​ മലയാളികൾക്ക്​ കൂടുതൽ  താൽപര്യം എന്നിരിക്കേ ട്വിറ്റർ ഉപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക കൂടിയാണ്​ ലക്ഷ്യം. 

പല സംഭവങ്ങളിലും ട്വിറ്ററിൽ കേരളത്തിനെതിരെയുള്ള ഹാഷ്​ടാഗുകൾ പ്രചരിച്ച സംഭവം ഉണ്ടായിരുന്നു. വ്യാജ വാർത്തകളും മറ്റും ഏറ്റുപിടിച്ചായിരുന്നു കേരളത്തിനെതിരെയുള്ള പല ഹാഷ്​ടാഗ്​ ക്യാംപെയിനുകളും അരങ്ങേറിയിരുന്നത്​. വിദ്വേഷവും വർഗീയതയും പടർത്തുന്ന ഇത്തരം നീക്കങ്ങൾ പ്രതിരോധിക്കാനും കേരളത്തിന്​ അനുകൂലമായ ഹാഷ്​ടാഗുകൾ ട്വിറ്ററിൽ ട്ര​െൻറിങ്ങിൽ നിലനിർത്താനുമാണ്​ പുതിയ ഗ്രൂപ്പ്​. ഹാഷ്​ടാഗുകൾക്ക്​ കൂടുതൽ പ്രാധാന്യമുള്ള മൈക്രോ ബ്ലോഗിങ്​ സൈറ്റ്​ കൂടിയാണ്​ ട്വിറ്റർ. ടെലഗ്രാമിലും മലയാളി ട്വിറ്റർ സർക്കിൾ എന്ന ഗ്രൂപ്പ്​ ആരംഭിച്ചിട്ടുണ്ട്​.

തരംഗമായി കേരള കംസ്​ടു ട്വിറ്റർ #keralacomestotwitter

പാലക്കാട് സ്​ഫോടക വസ്​തു വായിലിരുന്ന്​ പൊട്ടി​ ആന ചരിഞ്ഞ സംഭവത്തിൽ കേരളത്തിനെതിരെ ദേ​ശീയതലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണമായിരുന്നു നടന്നത്​. സംഭവം വർഗീയ വിദ്വേഷം വിതറാനായി സംഘ്​പരിവാറും അനുഭാവികളും ഉപയോഗിക്കുകയായിരുന്നു. ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്ന്​ വരുത്തിതീർക്കാൻ ശ്രമിച്ച ചിലർ പ്രതികളുടെ പേരുകൾ മാറ്റിപ്പറഞ്ഞും മുസ്​ലിംകളെ അധിക്ഷേപിച്ചുമാണ്​​ സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പടർത്തിയിരുന്നത്​. കേന്ദ്ര മന്ത്രി മേനക ഗാന്ധിയും സംഭവത്തിന്​ പിന്നാലെ വിദ്വേഷ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു.

മലപ്പുറം #malappuram, കേരളഎലിഫൻറ്​മർഡർ #keralaelephantmurder തുടങ്ങിയ ഹാഷ്​ടാഗുകൾ പ്രചരിപ്പിച്ച്​ പരമാവധി വിദ്വേഷം പരത്താൻ ശ്രമിച്ച സംഘപരിവാർ അനുകൂലികൾക്കെതിരെ ശബ്​ദിക്കാൻ മലയാളികളോടൊപ്പം കേരളത്തിലെ സാമൂഹിക-രാഷ്​ട്രീയ-സിനിമാ പ്രവർത്തകരും ഒപ്പം ചേരുകയുണ്ടായി. കാട്ടാന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയുള്ള വർഗീയ പ്രചാരണങ്ങളുടെ മുനയൊടിച്ച് നടൻ പൃഥ്വിരാജടക്കമുള്ളവരുടെ ഫേസ്​ബുക്ക്​ പോസ്​റ്റുകളും വൈറലായിരുന്നു. ആന ചെരിഞ്ഞതിന് യാതൊരു വർഗീയ ബന്ധവുമില്ലെന്നും സംഭവം നടന്നത് മലപ്പുറത്തല്ലെന്നുമാണ്​ താരം ഫേസ്​ബുക്കിൽ കുറിച്ചത്​.

അതിനിടെ ആന ചരിഞ്ഞ സംഭവം ട്വീറ്റ്​ ചെയ്​ത ക്രിക്കറ്റ്​ താരങ്ങളായ വിരാട്​കോഹ്​ലി, രോഹിത്​ ശർമ എന്നിവരുടെ ട്വിറ്റർ ഹാൻറിലിൽ മലയാളികൾ കൂട്ടമായി #justicefornandini എന്ന ഹാഷ്​ടാഗുമായി എത്തിയിരുന്നു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ സ്ഫോടകവസ്തു ഭക്ഷിച്ച് പശുവി​​െൻറ താടി തകർന്ന സംഭവത്തിൽ ഇവർ മൗനം പാലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മലയാളികൾ രംഗത്തെത്തിയത്​. ആന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച മന്ത്രിമാരായ മനേകാ ഗാന്ധിക്കും പ്രകാശ്​ ജാവദേക്കറിനും ഇൗ വിഷയത്തിൽ എന്തുകൊണ്ടാണ്​ മൗനമെന്നും ചിലർ ചോദിച്ചു.

ഇൗ സംഭവത്തോടെ കേരളത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സമൂഹ മാധ്യമ പ്ലാറ്റ്​ഫോമായിരുന്നു ട്വിറ്റർ. ഇവിടെ കേരളം ട്ര​െൻറിങ്ങാണെന്ന തരത്തിൽ വന്ന വാർത്തകൾ മലയാളികളുടെ ട്വിറ്ററിലെ അസാന്നിധ്യം കൂടി ചർച്ചയാവുന്നതിലേക്ക്​ നയിച്ചു. ​കാലങ്ങളായി ഫേസ്​ബുക്കിൽ സജീവമായ മലയാളികളെ ട്വിറ്ററിലേക്ക്​ കൂടി എത്തിക്കാനായുള്ള ശ്രമത്തി​​െൻറ ഭാഗമായാണ്​ പുതിയ ഗ്രൂപ്പും. എന്തായാലും നിലവിൽ #keralacomestotwitter എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ തരംഗമായി മുന്നേറുകയാണ്​. കേരളം ട്വിറ്ററിലേക്കെന്ന ഹാഷ്​ടാഗുമായി പതിനായിരക്കണക്കിന്​ ട്വീറ്റാണ്​ ഇപ്പോൾ ട്വിറ്ററിൽ നിറഞ്ഞിരിക്കുന്നത്​. 

ഫേസ്​ബുക്കും വാട്​സ്​ആപ്പും ഇൻസ്​റ്റഗ്രാമും ടിക്​ടോകും ഇല്ലാത്തവർ കേരളത്തിൽ ചുരുക്കമാണ്​. ഇൗ സാഹചര്യത്തിൽ ട്വിറ്ററിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്​ മലയാളികൾ​. രാഷ്​ട്രീയ പ്രമുഖരും സാംസ്​കാരിക-സിനിമാ പ്രവർത്തകരും വരെ പരസ്യമായി ചൂടേറിയ ചർച്ചകൾ നടത്തുന്ന ട്വിറ്ററിലേക്കുള്ള മലയാളികളുടെ കൂട്ടമായ വരവ്​ എന്തായാലും ആകാംക്ഷയേകുന്നതാണ്​. യൂസർമാർ തമ്മിലുള്ള ഹാഷ്​ടാഗ്​ മത്സരങ്ങൾക്ക്​ പേരുകേട്ട ട്വിറ്ററിൽ ഇനി മലയാളികളും വീറോടെ മുന്നിലുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadManeka GandhiElephant DeathMalappuram News
News Summary - kerala comes to twitter trending-india news
Next Story