Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഹമ്മദ്​ മോന്​...

മുഹമ്മദ്​ മോന്​ മലയാളികൾ നൽകിയത്​ 18 കോടി അല്ല; 46.78 കോടി​!

text_fields
bookmark_border
മുഹമ്മദ്​ മോന്​ മലയാളികൾ നൽകിയത്​ 18 കോടി അല്ല; 46.78 കോടി​!
cancel

ക​ണ്ണൂ​ർ: ലോകത്തെ വീണ്ടും വീണ്ടും ഞെട്ടിച്ച്​ മലയാളിയുടെ മഹാമനസ്​കത. 18 കോടി രൂപയുടെ അത്യപൂർവ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദി‍​െൻറ ചി​കി​ത്സ​ക്കാ​യി നമ്മൾ മലാളികൾ നൽകിയത്​ 46.78 കോടി രൂപ. 7,70,000 പേരാണ്​ ഇത്രയും പണം നൽകിയതെന്ന്​ ചികിത്സാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെന്ന അത്യപൂർവ രോഗം ബാധിച്ച ക​ണ്ണൂ​ർ മാ​ട്ടൂ​ലി​ലെ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദി‍​െൻറ ചി​കി​ത്സ​ക്കാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ മ​രു​ന്നെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ 18 കോ​ടി രൂ​പക്കായിരുന്നു ചികിത്സാകമ്മിറ്റി ലോകത്തിന്‍റെ സഹായം അഭ്യർഥിച്ചത്​.

ഏറ്റവും കുറഞ്ഞ സംഭാവന ഒരു രൂപ; കൂടിയത്​ അഞ്ച്​ ലക്ഷം

46,78,72,125.48 രൂപയാണ്​ ആകെ ലഭിച്ചത്​. ഒരുരൂപയാണ്​ ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ തുക. കൂടിയത്​ അഞ്ച്​ ലക്ഷവും. 7.77 ലക്ഷം പേരാണ്​ തുക നിക്ഷേപിച്ചത്​. 42 പേർ​ ഒരുലക്ഷത്തിന്​ മുകളിൽ തുക നൽകിയത്​. ബാക്കി മുഴുവൻ കുഞ്ഞുകുഞ്ഞ്​ തുകകളായിരുന്നു. പലതുള്ളി പെരുവെള്ളം എന്ന കണക്കേ ഈ കാരുണ്യത്തിന്‍റെ കരങ്ങളെല്ലാം കൂടിച്ചേർന്നാണ്​ 46.78 കോടിയെന്ന മഹാസംഖ്യയിലെത്തിയത്​.

മാ​ട്ടൂ​ൽ സ്വ​ദേ​ശി റ​ഫീ​ഖി‍​െൻറ​യും മ​റി​യു​മ്മ​യു​ടെ​യും മൂ​ത്ത​മ​ക​ൾ അ​ഫ്ര​യെ ച​ക്ര​ക്ക​സേ​ര​യി​ലാ​ക്കി​യ ജ​നി​ത​ക വൈ​ക​ല്യ രോ​ഗം സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദി​നെ​യും ബാ​ധി​ച്ച​പ്പോ​​ഴാ​ണ്​ കു​ടും​ബം കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്. അഭ്യർഥന സമൂഹമാധ്യമങ്ങളിലടക്കം വന്നതോടെ ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സ​ഹാ​യം ഒ​ഴു​കി​യെ​ത്തി. ഇ​ട​പാ​ടു​ക​ളു​ടെ തി​ര​ക്കു​കാ​ര​ണം പ​ല​പ്പോ​ഴും അ​ക്കൗ​ണ്ട്​ പ​ണി​മു​ട​ക്കി. ഒടു​വി​ൽ, ആവ​ശ്യ​മാ​യ തു​ക അ​ക്കൗ​ണ്ടി​ലെ​ത്തി​യെ​ന്ന്​ ബാ​ങ്ക്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആറാംദിവസം അക്കൗണ്ട്​ ക്ലോ​സ്​ ചെ​യ്​​തിരുന്നു. പിന്നീട്​ നടത്തിയ കണക്കെടുപ്പിലാണ്​ തുക 46.78 കോടി രൂപ കവിഞ്ഞതായി കമ്മിറ്റി സ്​ഥിരീകരിച്ചത്​. ബാക്കിവരുന്ന തുക സമാന രോഗത്താൽ കഷ്​ടത അനുഭവിക്കുന്ന മറ്റുള്ള കുരുന്നുകളുടെ ചികിത്സക്ക്​ നൽകും.


പ​തി​നാ​യി​ര​ത്തി​ൽ ഒ​രാ​ൾ​ക്ക്​ മാ​ത്രം വ​രു​ന്ന അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച്​ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​യ മു​ഹ​മ്മ​ദി​ന്​ ഉ​ട​ൻ ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ദീ​ർ​ഘ​കാ​ല ചി​കി​ത്സ​ക്കു​ശേ​ഷം നാ​ലാ​​മ​ത്തെ വ​യ​സ്സി​ൽ​ ഏ​റെ വൈ​കി​യാ​ണ്​ മൂ​ത്ത കു​ട്ടി അ​ഫ്ര​ക്ക് സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. ഈ ​ഞെ​ട്ട​ൽ മാ​റും മു​െ​മ്പ​യാ​ണ്​​ മു​ഹ​മ്മ​ദി​നെ​യും ഇ​തേ രോ​ഗം പി​ടി​കൂ​ടി​യ​ത്. ര​ണ്ട്​ വ​യ​സ്സി​നു​ള്ളി​ൽ വി​ല​പി​ടി​പ്പു​ള്ള മ​രു​ന്നു ന​ൽ​കു​ക മാ​ത്ര​മാ​ണ്​ ഏ​ക പോം​വ​ഴി​യെ​ന്ന​റി​ഞ്ഞ കു​ടും​ബം നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ​ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച്​ മാ​ട്ടൂ​ൽ ഗ്രാ​മ​വാ​സി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി. ​

ജൂ​ൺ 30 നാ​ണ് ആ​ദ്യ സ​ഹാ​യ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. ത​െ​ന്ന​പ്പോ​ലെ കു​ഞ്ഞ​നു​ജ​നും ഈ ​ദു​ര​വ​സ്ഥ വ​ര​രു​തെ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ അ​ഫ്ര ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന എ​ല്ലാ​വ​രും ഏ​റ്റെ​ടു​ത്തു. ​കോ​ഴി​ക്കോ​ട്​ മിം​സ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ കു​ട്ടി​യു​ടെ ചി​കി​ത്സ. ന​വം​ബ​ർ എ​ട്ടി​നു മു​ഹ​മ്മ​ദി​നു ര​ണ്ടു വ​യ​സ്സു തി​ക​യും. അ​തി​ന് മു​മ്പേ അ​വ​ന് മ​രു​ന്ന് ന​ൽ​ക​ണം.

Show Full Article
TAGS:Spinal Muscular Atrophy SMA Mattool Afra Muhammed 
News Summary - Kerala collects Rs. 46.78 Crore for Muhammed's treatment
Next Story