Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കാല്​ പിടിച്ചും’...

‘കാല്​ പിടിച്ചും’ കരുത്ത്​ പകർന്നും മുഖ്യമ​ന്ത്രി; സെൽഫിയെടുത്ത്​​ പ്രണവ്​

text_fields
bookmark_border
CM-selfi
cancel
camera_alt????????????????? ??????????????? ?????????????????? ????????? ???????????????? ????????? ?????????????????????????? ??????????? ?????????? ???????????? ???????????????????????

തി​രു​വ​ന​ന്ത​പു​രം: കൈ​ക​ളി​ല്ല, കാ​ലു​ക​ളാ​ണ്​ പ്ര​ണ​വി​​െൻറ ക​രു​ത്ത്. വ​ര​യും എ​ഴു​ത്തും മു​ത​ൽ സെ​ൽ​ഫ ി​​യെ​ടു​ക്ക​ൽ​വ​രെ എ​ല്ലാ​ത്തി​നും കാ​ലു​ക​ൾ ശ​ര​ണം. ത​​െൻറ ജ​ന്മ​ദി​ന​ത്തി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​മാ​യ ി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​​യ​നെ നേ​രി​ൽ ക​ണ്ട​പ്പോ​ഴും ‘ഹ​സ്​​ത​ദാ​നം’ ചെ​യ്​​ത​തും കാ​ല്​ കൊ​ണ്ടു​ത​ന്നെ. ചി​രി​ച്ചും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്​ എ​ല്ലാ​വി​ധ പി​ന്തു​ണ​യ​റി​യി​ച്ചും മു​ഖ്യ​മ​ന്ത്രി​യും. വി​ധി മു​റി​ച്ചി​ട്ട പ​രി​മി​തി​ക​ളെ നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട്​ മ​നോ​ഹ​ര​മാ​യി വ​ര​ച്ച്​ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്​ പാലക്കാട്​ ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​ണ​വ്​.

ജ​ന്മ​ദി​ന​ത്തി​ൽ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന കൈ​മാ​റാ​നാ​ണ്​ പ്ര​ണ​വ്​ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ‘ത​നി​ക്കു​ണ്ടാ​യ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വം’ എ​ന്ന ആ​മു​ഖ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ്​ ഇ​ക്കാ​ര്യം ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റി​ട്ട​തും. ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ കി​ട്ടി​യ തു​ക​യാ​ണ്​ പ്ര​ണ​വ് കൈ​മാ​റി​യ​ത്. ര​ണ്ട് കൈ​ക​ൾ അ​ച്ഛ​നും അ​മ്മ​യു​മാ​ണെ​ന്ന്​ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ച്ഛ​ൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ​യും അ​മ്മ സ്വ​ർ​ണ​കു​മാ​രി​യെ​യും സാ​ക്ഷി​നി​ർ​ത്തി പ്ര​ണ​വ് മു​ഖ്യ​മ​ന്ത്രി​യോ​ട്​ പ​റ​ഞ്ഞു.

വ​ലി​യ മൂ​ല്യ​മാ​ണ്​ പ്ര​ണ​വി​​​െൻറ സം​ഭാ​വ​ന​ക്കെ​ന്നാ​യി​രു​ന്നു ​മു​ഖ്യ​മ​ന്ത്രി കു​റി​ച്ച​ത്. കാ​ൽ ഉ​പ​യോ​ഗി​ച്ച് സെ​ൽ​ഫി​യും എ​ടു​ത്ത പ്ര​ണ​വു​മാ​യി ഏ​റെ​നേ​രം സം​സാ​രി​ച്ച​ശേ​ഷ​മാ​ണ്​ മു​ഖ്യ​മ​ന്ത്രി യാ​ത്ര​യാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ​യും പ്ര​ണ​വ്​ സ​ന്ദ​ർ​ശി​ച്ചു. ബി.​കോം ബി​രു​ദം നേ​ടി​യ പ്ര​ണ​വ് പി.​എ​സ്‌.​സി പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ലാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspranavmalayalam newsKerala CM Selfie
News Summary - Kerala CM Selfie with Pranav -Kerala News
Next Story