Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ദുബൈയിൽ;...

മുഖ്യമന്ത്രി ദുബൈയിൽ; ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങും

text_fields
bookmark_border
Pinarayi Vijayan
cancel

ദുബൈ: രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബൈയിലെത്തി. ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ദുബൈയിലെത്തിയത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ദുബൈയിൽ നിന്ന് ഓൺലൈനായി പ​ങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. ദുബൈ ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.

സിംഗപ്പൂരിൽ നിന്ന് യോഗത്തിൽ പ​​ങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 19ന് ദുബൈ സന്ദർശിക്കാനുമായിരുന്നു നേ​രത്തേയുണ്ടായിരുന്ന ഷെഡ്യൂൾ. അതിൽ മാറ്റം വരുത്തുകയായിരുന്നു. ശനിയാഴ്ച അദ്ദേഹം കേരളത്തിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

കാര്യമായ വിഷയങ്ങളില്ലാത്തതിനാൽ കഴിഞ്ഞാഴ്ച മന്ത്രിസഭ യോഗം നടന്നിരുന്നില്ല. വോട്ടെണ്ണൽ വരെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആണ് കൂടുതൽ വിഷയങ്ങൾ യോഗത്തിന് പരിഗണിക്കാതിരുന്നത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രക്ക് പുറപ്പെട്ടത്. ദുബൈ വഴിയായിരുന്നു യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala CMPinarayi Vijayan
News Summary - Kerala CM in Dubai
Next Story