Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൗരിയമ്മയെ...

ഗൗരിയമ്മയെ കുടുംബാംഗത്തെപോലെ കാണുന്നവർ ധാരാളം; അ​ന്ത്യോപചാരമർപ്പിക്കാനെത്തിയ ആൾക്കൂട്ടത്തെ കുറിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
pinarayi-gouri ammas funeral
cancel

തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മക്ക്​ അ​ന്ത്യോപചാരമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ ആൾക്കൂട്ടമുണ്ടായ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങളോട്​ പ്രതികരിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരിയമ്മയെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്ന ധാരാളം ആളുകളുണ്ടെന്നും അതിനാലാണ്​ 300 പേർക്ക്​ ചടങ്ങിൽ പ​ങ്കെടുക്കാൻ അന​ുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ അവരു​െട വികാരമനുസരിച്ച്​ തള്ളിക്കയറിയിട്ടുണ്ടാകാമെന്നും മാധ്യമങ്ങൾ ഉൾപ്പെടെ വിമർശിക്കുമെന്നതിനാലാണ്​ ബലപ്രയോഗത്തിലൂടെആളുകളെ നിയന്ത്രിക്കാൻ ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബത്തിൽ ഒരാൾ മരിച്ചാൽ അവിടെ പ​ങ്കെടുക്കാനാണ്​ 20 പേർ എന്ന്​ ചുരുക്കിയത്​. ഗൗരിയമ്മയു​െട കാര്യത്തിൽ അത്​ 20ൽ നിൽക്കില്ലെന്നത്​ മനസ്സിലാക്കിയതുകൊണ്ടാണ് 300 പേർക്ക്​ അനുമതി നൽകിയത്​. ​ധാരാളം ആളുകളാണ്​ സ്വന്തം കുടുംബാംഗത്തെ പോലെ ഗൗരിയമ്മയെ കാണുന്നത്​. അവർ അവസാന ആദരവർപ്പിക്കാൻ എത്തുകയെന്നത്​ നമ്മുടെ നാടിന്‍റെ ദീർഘകാലത്തെ സംസ്​കാരത്തിനനുസരിച്ച്​ ചെയ്​തുവരുന്ന കാര്യമാണ്​. അതിനാലാണ് 300 പേർക്ക്​ അനുമതി നൽകിയത്​. അത്​ കഴിയാവുന്ന​ത്ര പാലിക്കാൻ തന്നെയാണ് സർക്കാർ​ ശ്രമിച്ച​ു വന്നത്​.

എന്നാൽ, ആളുകൾ അവരു​െട വികാരത്തിനനുസരിച്ച്​ തള്ളിക്കയറിയിട്ടുണ്ടാകും. അവിടെ ബലപ്രയോഗത്തിലൂടെ ആളുകളെ നിയന്ത്രിച്ചാൽ മാധ്യമങ്ങൾ ഉൾപ്പെടെ അതിനെതിരെ പറയും. അതിനാലാണ്​ പൊതുസാഹചര്യമനുസരിച്ചുള്ള നില ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gouri ammaPinarayi VijayanPinarayi VijayanPinarayi VijayanK.R.Gouri amma's Funeral function
News Summary - kerala CM explanation about crowd in K.R.Gouri amma's Funeral function
Next Story