You are here

തീപിടിത്തം: വീട്​ നശിച്ചാൽ നാലു ലക്ഷം

  • കടൽക്ഷോഭത്തിൽ ബോട്ടും വള്ളവും തകർന്നാൽ രണ്ട്​ ലക്ഷം

23:29 PM
15/01/2020
pinarayi

തി​രു​വ​ന​ന്ത​പു​രം: തീ​പി​ടി​ത്ത​ത്തി​ല്‍ വീ​ടു​ക​ള്‍ക്ക് കാ​ര്യ​മാ​യ ന​ഷ്​​ടം സം​ഭ​വി​ച്ചാ​ല്‍ പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​യും പൂ​ര്‍ണ​മാ​യി ക​ത്തി​ന​ശി​ച്ചാ​ന്‍ നാ​ലു ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്നാ​കും പ​ണം ന​ൽ​കു​ക. 75 ശ​ത​മാ​ന​ത്തി​ല​ധി​കം ന​ഷ്​​ടം സം​ഭ​വി​ക്കു​ന്ന വീ​ടു​ക​ളെ പൂ​ര്‍ണ​മാ​യി ക​ത്തി​ന​ശി​ച്ച​താ​യി ക​ണ​ക്കാ​ക്കി നാ​ലു ല​ക്ഷം രൂ​പ ന​ല്‍കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.

•ക​ട​ല്‍ക്ഷോ​ഭ​ത്തി​ല്‍ വ​ള്ള​മോ ബോ​ട്ടോ പൂ​ര്‍ണ​മാ​യി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് പ​ര​മാ​വ​ധി ര​ണ്ടു ല​ക്ഷം രൂ​പ​യും വ​ല​യോ ക​ട്ട​മ​ര​മോ പൂ​ര്‍ണ​മാ​യി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് പ​ര​മാ​വ​ധി ല​ക്ഷം രൂ​പ​യും ന​ൽ​കും. ഇ​വ ഭാ​ഗി​ക​മാ​യി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് പ​ര​മാ​വ​ധി ല​ക്ഷം രൂ​പ ന​ല്‍കും.

•പാ​ല​ക്കാ​ട് സ്ഥാ​പി​ക്കു​ന്ന ഏ​കീ​കൃ​ത ഉ​ല്‍പാ​ദ​ന ക്ല​സ്​​റ്റ​റി‍​​െൻറ വി​ക​സ​ന​ത്തി​ന് 1351 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കും. കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ക. 1038 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. കൊ​ച്ചി-​ബം​ഗ​ളൂ​രു വ്യ​വ​സാ​യ ഇ​ട​നാ​ഴി കോ​യ​മ്പ​ത്തൂ​ര്‍ വ​ഴി കൊ​ച്ചി​യി​ലേ​ക്ക് നീ​ട്ടു​ന്ന​തി‍​​െൻറ ഭാ​ഗ​മാ​യാ​ണി​ത്.

വ്യ​വ​സാ​യ ഇ​ട​നാ​ഴി കൊ​ച്ചി​യി​ലേ​ക്ക് നീ​ട്ടു​ന്ന​തി​നു​ള്ള കേ​ര​ള​ത്തി‍​​െൻറ അ​പേ​ക്ഷ നാ​ഷ​ന​ല്‍ ഇ​ൻ​ഡ​സ്ട്രി​യ​ല്‍ കോ​റി​ഡോ​ര്‍ ​െഡ​വ​ല​പ്പ്മ​​െൻറ്​ ഇം​പ്ലി​മെ​േ​ൻ​റ​ഷ​ന്‍ ട്ര​സ്​​റ്റ്​ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. 160 കി​ലോ​മീ​റ്റ​റാ​ണ് ഇ​ട​നാ​ഴി​യു​ടെ നീ​ളം. പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ വ്യ​വ​സാ​യ​ങ്ങ​ള്‍ സ്ഥാ​പി​ച്ച് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. •കോ​ട്ട​യ​െ​ത്ത കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​ഠ​ന​കേ​ന്ദ്ര​ത്തി‍​​െൻറ നി​യ​ന്ത്ര​ണാ​ധി​കാ​രം പ​രി​സ്ഥി​തി വ​കു​പ്പി​ല്‍നി​ന്ന്​ മാ​റ്റി ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​നു ന​ല്‍കും.

•പെ​രു​മ്പാ​വൂ​ര്‍ വ​ള​യ​ന്‍ചി​റ​ങ്ങ​ര ശ്രീ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം കോ​ള​ജി​ല്‍ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്ന്​ അ​ധ്യാ​പ​ക ത​സ്തി​ക സൃ​ഷ്​​ടി​ക്കും.

•തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ര്‍ട്സ് സ്കൂ​ളി​ല്‍ പു​തി​യ ഡി​വി​ഷ​ന്‍ ആ​രം​ഭി​ക്കും. ഇ​തി​ന്​ ര​ണ്ട് യു.​പി.​എ​സ്.​എ ത​സ്തി​ക​യും ഒ​രു പാ​ർ​ട്​​ടൈം ഹി​ന്ദി അ​ധ്യാ​പ​ക ത​സ്തി​ക​യും സൃ​ഷ്​​ടി​ക്കും.

ബ​​ജ​​റ്റൊ​​രു​​ക്കു​​ന്ന​​ത്​ ധ​​ന​​ഞെ​​രു​​ക്ക​​ത്തി​​ൽ 
തി​​രു​​വ​​ന​​ന്ത​​പു​​രം: ധ​​ന​​സ്​​​ഥി​​തി വ​​ള​െ​​ര ഞെ​​രു​​ക്ക​​ത്തി​​ൽ ക​​ഴി​​യു​േ​​മ്പാ​​ഴാ​​ണ്​ ബ​​ജ​​റ്റ്​ ത​​യാ​​റാ​​ക്കു​​ന്ന​​തെ​ന്ന്​ ധ​​ന​​മ​​ന്ത്രി തോ​​മ​​സ്​ ​െഎ​​സ​​ക് പ​റ​ഞ്ഞു. ഗു​​ലാ​​ത്തി ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഒാ​​ഫ്​ ഫി​​നാ​​ൻ​​സ്​ ആ​​ൻ​​ഡ്​​ ടാ​​ക്​​​സേ​​ഷ​​​ൻ സം​​ഘ​​ടി​​പ്പി​​ച്ച ബ​​ജ​​റ്റി​​ന്​ മു​​ന്നോ​​ടി​​യാ​​യു​​ള്ള ച​​ർ​​ച്ച​​ക്കു​​ശേ​​ഷം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട്​ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 

സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​െൻറ അ​​വ​​സാ​​ന മൂ​​ന്ന്​ മാ​​സ​​ങ്ങ​​ളി​​ൽ ബ​​ജ​​റ്റ്​ പ്ര​​കാ​​രം 10,000 കോ​​ടി രൂ​​പ ​േക​​ന്ദ്ര​​ത്തി​​ൽ​​നി​​ന്ന്​ വാ​​യ്​​​പ​​യി​​ന​​ത്തി​​ൽ കി​​ട്ടു​​മെ​​ന്നാ​​ണ്​ പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്. ല​​ഭി​​ക്കു​​ന്ന​​താ​​ക​െ​​ട്ട 1,900 കോ​​ടി​​യും. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​​െൻറ വ​​രു​​മാ​​ന​​ക്കു​​റ​​വു​​മൂ​​ലം നി​​കു​​തി പ​​ങ്കു​​വെ​​ക്ക​​ലും വെ​​ട്ടി​​ക്കു​​റ​​ച്ചി​​രി​​ക്കു​​ന്നു. ജി.​​എ​​സ്.​​ടി വ​​രു​​മാ​​ന​​ത്തി​​ൽ ഡി​​സം​​ബ​​ർ മാ​​സ​​ത്തേ​​ത്​ കി​​ട്ടി​​യി​​ട്ടി​​ല്ല. ഇൗ ​​വ​​ർ​​ഷം ത​​രേ​​ണ്ട 1600 കോ​​ടി അ​​ടു​​ത്ത​​വ​​ർ​​ഷ​​മേ കി​​ട്ടൂ​​വെ​​ന്നാ​​ണ്​ മ​​ന​​സ്സി​​ലാ​​വു​​ന്ന​​ത്. ഇ​​ത്ത​​ര​​ത്തി​​ൽ ആ​​കെ പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന​​തി​​നെ​​ക്കാ​​ൾ 15,000 കോ​​ടി​​യു​​ടെ കു​​റ​​വാ​​ണ്​ അ​​വ​​സാ​​ന​​സ​​മ​​യം സം​​സ്​​​ഥാ​​ന​​ത്തു​​ണ്ടാ​​യ​​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 

Loading...
COMMENTS